സൂര്യയുടെ അച്ഛനാണ് എന്ന് കരുതി എന്തും പറയാം എന്നാണോ: രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ! കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചുനടന്ന ഓഡിയോ ലോഞ്ചും ഇത് അടിവരയിട്ടുറപ്പിക്കുന്നു. അയ്യായിരത്തോളം ആരാധകരമാണ് ഓഡിയോ ലോഞ്ചിൽ പങ്കെടുത്തത്. അത്രയും വലിയ പ്രതീക്ഷയാണ് റെട്രോയിൽ. സൂര്യ ഫാൻസ് എല്ലാവരപും അത്രയേറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് റെട്രോ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം കങ്കുവ പരാജയത്തിൽ നിന്നുള്ള സൂര്യയുടെ ഒരു തിരിച്ചുവരവായിരിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. മലയാളത്തിൽ നിന്ന് ജയറാം, ജോജു ജോർജ്, സ്വാസിക തുടങ്ങിയ താരങ്ങളെല്ലാം അഭിനയിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പലരും സംസാരിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പ്രതീക്ഷയും സന്തോഷവും അഭിമാനവുമൊക്കെയാണ് ഓരോരുത്തരും പങ്കുവച്ചത്.
എന്നാൽ സൂര്യയുടെ അച്ഛനും ആദ്യകാല നടനുമായ ശിവകുമാർ സംസാരിച്ചത് മാത്രം എല്ലാവർക്കും ഒരുപോലെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. തമിഴ് സിനിമയിൽ ഞങ്ങൾ നൈന്റീസ് കിഡ്‌സ് കണ്ട ആദ്യത്തെ സിക്‌സ് പാക്ക് താരം ആക്ഷൻ കിങ് അർജുൻ സർജയാണെന്ന് ആരാധകർ പറയുന്നു. അതിന് ശേഷം പൊല്ലാതവൻ എന്ന ചിത്രത്തിൽ ധനുഷ് സിക്‌സ് പാക്കോടുകൂടെ അഭിനയിച്ചു. ബ്രൂസ്ലി ധനുഷ് എന്നാണ് അന്ന് അദ്ദേഹം അറിയപ്പെടുന്നത്. പിന്നീട് സൂര്യ സിക്‌സ് പാക്ക് വച്ച് അഭിനയിച്ചിട്ടുണ്ടാവാം. പക്ഷേ അതിന് ശേഷം ആർക്കും സിക്‌സ് പാക്ക് ഉണ്ടായില്ല എന്ന് പറയരുത്. ഹാസ്യ നടൻ സൂരിയുടെ സിക്‌സ് പാക്ക് പോലും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
മകനോടുള്ള അമിത സ്‌നേഹത്തിന്റെ പേരിൽ കണ്ണടച്ച് ഇരുട്ടാക്കരുത്, കണ്ണ് തുറന്ന് നോക്ക് എന്നൊക്കെ പറഞ്ഞാണ് എക്‌സിൽ (ട്വിറ്റർ) ഫാൻ ഫൈറ്റ് നടക്കുന്നത്. മകനെ പ്രശംസിച്ച് പറയുന്ന തിരക്കിൽ മറ്റ് നടന്മാരെ കണ്ടില്ലെന്ന് നടിച്ചതാണ് ഫാൻസ് ഫൈറ്റിന് ഇടയാക്കിയത്. തമിഴ് സിനിമയിൽ സിക്‌സ് പാക്കുള്ള ഒരേ ഒരു നടനൻ തന്റെ മകൻ സൂര്യ മാത്രമാണ്, സൂര്യയ്ക്ക് മുൻപോ ശേഷമോ സിക്‌സ് പാക്ക് വച്ച ഒരു നടൻ തമിഴ് സിനിമയിൽ വന്നിട്ടില്ല എന്നാണ് ശിവകുമാർ പറഞ്ഞത്.
ഇതിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റ് താരാരാധകർ രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ജോജു ജോർജ്, സ്വാസിക തുടങ്ങിയ താരങ്ങളെല്ലാം അഭിനയിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പലരും സംസാരിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
Find out more: