എന്ത് നല്ല കാര്യം നടന്നാലും ഏറ്റവും മുന്നിൽ നിൽക്കുന്ന ആൾ; ചാക്കോച്ചനും മഞ്ജു വാര്യരും തമ്മിലുള്ള ബോണ്ട്! വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറുള്ളത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിന് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബനായിരുന്നു. ഈ കഥാപാത്രം ഏറ്റെടുക്കരുതെന്ന് പറഞ്ഞ് തനിക്ക് ഭീഷണി വന്നിരുന്നുവെന്നും, അതൊന്നും വക വെച്ചില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ലേഡി സൂപ്പർ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട് നടി.രണ്ടാം വരവിൽ തനിക്ക് മികച്ച പിന്തുണയാണ് ചാക്കോച്ചൻ തന്നിരുന്നതെന്ന് മഞ്ജു പറഞ്ഞിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും നിലനിർത്തുന്നുണ്ട്.




 
  ചാക്കോച്ചന്റെ അമ്മയും, ഭാര്യയും, മോനുമായും സൗഹൃദമുണ്ട്. ഇടയ്ക്ക് എല്ലാവരും യാത്രകൾ നടത്താറുണ്ട്. തന്റെ സിനിമയ്ക്ക് മാത്രമല്ല മറ്റുള്ളവരുടെ സിനിമ കാണാനും, പിന്തുണ അറിയിക്കാനും മഞ്ജു എത്താറുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ഓഫീസർ ഓൺ ഡ്യൂട്ടി കാണാൻ മഞ്ജു എത്തിയിരുന്നു. ജിത്തുവിനെപ്പോലെ തന്നെ ഞാനും കാത്തിരുന്ന ചിത്രമാണ്, ബെസ്റ്റ് ടീമാണ് ഇവരുടേത്. അത് വലിയ വിജയമായി മാറിയതിൽ സന്തോഷം. ഈ വിജയാഘോഷത്തിൽ എന്നെയും ക്ഷണിച്ചതിന് നന്ദി. ഈ കൂട്ടായ്മയിൽ നിന്നും ഇനിയും നല്ല സിനിമകൾ വരട്ടെ എന്നുമായിരുന്നു മഞ്ജു പറഞ്ഞത്. സ്വന്തം സിനിമയല്ലാതിരുന്നിട്ട് കൂടി ഇത്ര സന്തോഷത്തോടെ സംസാരിച്ച മഞ്ജുവിനെക്കുറിച്ചായിരുന്നു ആരാധകരെല്ലാം പറഞ്ഞത്.





അന്ന് തിയേറ്ററിലും, ഇന്ന് ഈ ആഘോഷത്തില് വരുന്പോഴും ഒരു സന്തോഷമായിരുന്നു മഞ്ജുവിന്. മഞ്ജുവായിരുന്നു ചാക്കോച്ചന് ട്രോഫി കൈമാറിയത്. ഇവിടെ എനിക്ക് ഫോർമലായി സംസാരിക്കാനൊന്നുമില്ല. അത് ഏച്ചുകെട്ടലായിരിക്കും. ഈ സിനിമയിലുള്ളവരെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഈ കൂട്ടായ്മയുടെ വിജയം എന്നെയും സന്തോഷിപ്പിക്കുന്നതാണ്. ചാക്കോച്ചന്റെ ഏതൊരു നല്ല കാര്യത്തിനും കൂടെ നിൽക്കാറുണ്ട്. അദ്ദേഹത്തിന്റെ ലൈഫിൽ എന്ത് നല്ല കാര്യം നടന്നാലും മുന്നിൽ നിൽക്കുന്ന കുറച്ചുപേരിലൊരാളാണ് ഞാൻ. ഈയൊരു കാര്യത്തിലും അതേ ആവേശമാണ് എനിക്ക്. 




ചാക്കോച്ചനടക്കം എനിക്ക് പ്രിയപ്പെട്ട കുറേ പേരുണ്ട് ഈ ചിത്രത്തിൽ. അതിനാൽ തന്നെ എനിക്കും ഇത് പ്രിയപ്പെട്ടതാണെന്നായിരുന്നു മഞ്ജു പറഞ്ഞത്. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷമായി സിനിമയുടെ വിജയാഘോഷം നടത്തിയപ്പോഴും മഞ്ജു എത്തിയിരുന്നു. വെളുത്ത ടീ ഷർട്ടും, നീല ജീൻസുമിട്ട് സ്‌റ്റൈലിഷായാണ് താരം എത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ ചിത്രവും പങ്കുവെച്ചിരുന്നു.

Find out more: