എന്തിന് ഇത് ചോദിച്ചു എന്ന് തോന്നിപ്പോയി; രജിനികാന്തിനെ കുറിച്ച് ഖുശ്ബു! തന്റെ സ്റ്റാർഡം തലയിലെടുക്കാത്ത, ഇന്ന് വരെയും ഒരു സാധാരണക്കാരൻ എങ്ങനെയാണോ അങ്ങനെ ജീവിക്കാത്ത മനുഷ്യനാണ്. ഞാനൊരു നടനായത് കൊണ്ട് ഡിസൈനർ വാച്ച് കെട്ടണം, ബ്രാന്റഡ് ഷൂസ് ധരിക്കണം, ഷർട്ട് ധരിക്കണം, എനിക്ക് വേണ്ടി ഒരു സ്‌റ്റൈലിസ്റ്റ് ഉണ്ടാവണം അങ്ങനെയൊന്നും അദ്ദേഹത്തിനില്ല. എങ്ങനെയാണോ ഉള്ളത്, അങ്ങനെ തന്നെ ഏതൊരു ഫങ്ഷനും എത്തും. മുടിയില്ല എന്ന് കരുതി വിഗ്ഗ് വയ്ക്കുകയൊന്നും ഇല്ല, മൊട്ടത്തലയോടെ തന്നെ വരും. ഒന്നുകിൽ ഒരു ഷർട്ടും മുട്ടും, അല്ലെങ്കിൽ ഒരു സിംപിൾ ഷർട്ടും പാന്റ്‌സും, ഒരു പഴയ മോഡൽ വാച്ചും കെട്ടിയിട്ട് വരും. ഒരു സിംപിൾ മനുഷ്യൻ, വളരെ സിംപിളായി ജീവിക്കുന്നു എന്നേ അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് തോന്നാറുള്ളൂ. സൂപ്പർ താരങ്ങൾ എന്തുകൊണ്ട് സൂപ്പർ താരങ്ങളായി എന്ന് ചോദിച്ചാൽ, അവരുടെ എളിമയും, ലളിതമായ പെരുമാറ്റവും ജീവിത രീതിയും ആണെന്നാണ് പലരും പറയുന്നത്.




എത്ര ഉയരങ്ങളിലെത്തിയാലും തലക്കനമില്ലാതെ, കൂടെ ജോലി ചെയ്യുന്നവരെ താഴ്ത്തിക്കെട്ടാതെ പെരുമാറുന്ന രീതിയാണ് ഏതൊരാളെയും വലിയവനാക്കുന്നത് എന്നാണ് പറയപ്പെടുന്നത്. രജിനികാന്തിൽ നിന്നുണ്ടായ അത്തരം ഒരു അനുഭവത്തെ കുറിച്ച് ഖുശ്ബു സുന്ദർ പറഞ്ഞതാണ് ഇപ്പോൾ വൈറലാവുന്നത്.കണ്ടയുടനെ ഞാൻ അടുത്ത് പോയി, എന്താ സർ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ - ഷോട്ടിന്റെ ഒരുക്കങ്ങൾ നടക്കുകയാണ് എന്ന് പറഞ്ഞു. അന്ന് ആ സിനിമയിൽ അഭിനയിക്കുന്ന എല്ലാവർക്കും കാരവാനുണ്ട്, എനിക്കും കാരവാനുണ്ടായിരുന്നു. എല്ലാവരും കാരവാനിലാണ്. പക്ഷേ അദ്ദേഹം കാരവാൻ വയ്ക്കാൻ സമ്മതിക്കില്ല, അത് അനാവശ്യ ചെലവാണ് എന്ന് പറയും.





സർ റൂമിൽ പോയിക്കൂടെ എന്ന് ചോദിച്ചപ്പോൾ, എന്തിനാണ് 15 മിനിട്ട് വെറുതേ വൈകിപ്പിക്കുന്നത്. പാച്ച് വർക്ക് അല്ലേ അതിപ്പോൾ കഴിയും. അതുവരെ ഞാൻ കാത്തിരുന്നോളാം എന്ന് അദ്ദേഹം പറഞ്ഞു. ഒരു റിയാലിറ്റി ഷോ എ വി എമ്മിൽ നടക്കുന്ന സമയത്ത്, എന്തിരന്റെയോ ശിവാജിയുടെയോ ഷൂട്ടിങ് അവിടെ നടക്കുന്നുണ്ടായിരുന്നു. നല്ല വെയിലുള്ള സമയമാണ്, സിനിമയുടെ എന്തോ പാച്ച് വർക്ക് നടക്കുകയാണ്. ഞാൻ ഫ്‌ളോറിൽ ഇരുന്ന് പുറത്തേക്ക് വരുമ്പോൾ രജിനികാന്ത് സർ ഒറ്റയ്ക്ക് ഒരു കുടയും ചൂടി, സിപിളായി ഒരു കസേരയിൽ ഇരിക്കുന്നു.




 അടുത്ത് ഇളനീർ ജൂസ് വച്ചിട്ടുണ്ട്. കുട പിടിച്ചു കൊടുക്കാനൊന്നും അടുത്താരുമില്ല, അദ്ദേഹം തനിയെ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു. രജനിസാറിന്റെ ആ മറുപടി കേട്ട്, എനിക്കെന്തിന്റെ കേടായിരുന്നു, ചോദിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. അത്രയും വലിയൊരു മനുഷ്യൻ ഇത്രയും സിംപിളായി ജീവിക്കുന്നത് കണ്ട് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി- ഖുശ്ബു പറഞ്ഞു.

Find out more: