നായികമാരുടെ ഫോട്ടോയിൽ നേവൽ മാത്രം സൂം ചെയ്തു നോക്കുന്നവരാണ്; രൂക്ഷ വിമർശനവുമായി നടി മാളവിക! മോഡലിങിലൂടെ അഭിനയ ലോകത്തേക്ക് വന്ന മാളവിക വളരെ പെട്ടന്ന് തമിഴ് സിനിമാ ലോകത്തും ബോളിവുഡ് സിനിമ ലോകത്തും വിജയം നേടി. ഇപ്പോഴിതാ മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന ത്രില്ലിലാണ് മാളവിക. ചിത്രത്തിൽ മോഹൽലാലിന്റെ നായികയായിട്ടാണ് മാളവിക വരുന്നത് എന്ന് തെറ്റിദ്ധരിച്ച്, 63 കാരന് 33 കാരി നായികയോ എന്ന് ചോദിച്ച് ഒരുപാട് ട്രോളുകൾ ഉണ്ടായിരുന്നു. എന്നാൽ നായികയായിട്ടാണ് വരുന്നത് എന്ന് നിങ്ങളോടാര് പറഞ്ഞു എന്നായിരുന്നു മാളവികയുടെ മറുചോദ്യം. അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുള്ള മാളവിക ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയെ കുറിച്ചും സിനിമാസ്വാദകരെ കുറിച്ചും പറഞ്ഞതാണ് വൈറലാവുന്നത്.
പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയായിരുന്നു ഛായാഗ്രഹകൻ മോഹനന്റെ മകൾ മാളവിക മോഹനന്റെ തുടക്കം. ആദ്യ ചിത്രത്തിന്റെ റിലീസിന് ശേഷം, മെലിഞ്ഞു എന്ന കാരണത്താൽ ഒരുപാട് ട്രോളുകൾ എനിക്ക് നേരിടേണ്ടി വന്നിരുന്നു. ഒന്ന് വണ്ണം വച്ചപ്പോൾ അതിനും ബോഡി ഷെയിം. ഒരു ഘട്ടത്തിൽ ഏതാണ് വേണ്ടത് എന്ന കാര്യത്തിൽ എനിക്ക് തന്നെ കൺഫ്യൂഷനായി. പിന്നീട് ഏത് ലുക്ക് ആണെങ്കിലും, എന്റെ സന്തോഷവും തൃപ്തിയും ആരോഗ്യവുമാണ് പ്രധാനമെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുപോലെ സൗത്ത് ഇന്ത്യൻ സിനിമാസ്വാദർക്ക് നായികമാരുടെ നേവലിനോട് ഭ്രമമാണെന്നും മാളവിക പറയുന്നു.
സോഷ്യൽ മീഡിയയിൽ ഒരു നായികയുടെ ഫോട്ടോ കണ്ടാൽ അവർ ഓരോ ബോഡി പാർട്ടും, പ്രത്യേകിച്ച് നേവലും സൂം ചെയ്ത് നോക്കും എന്നാണ് മാളവിക പറഞ്ഞത്. ബോളിവുഡ് സിനിമാ സമീപനമേ അല്ല സൗത്ത് ഇന്ത്യൻ സിനിമകളുടേത് എന്ന് മാളവിക പറയുന്നു. അവിടെയുള്ള സംവിധായകർക്ക് നായികമാർ മെലിഞ്ഞ സുന്ദരികളായിരിക്കണം എന്ന് നിർബന്ധമില്ല. ഛബ്ബി ഹീറോയിൻ ആയിരുന്നാലും, കഥാപാത്രത്തിന് യോജിച്ചകതാണോ എന്നാണ് നോക്കാറുള്ളത്. പക്ഷേ സിനിമാസ്വാദർ അങ്ങനെയല്ല. എന്തിനും വിമർശിക്കുന്നവരാണ് എന്ന് മാളവിക പറയുന്നു.
ചിത്രത്തിൽ മോഹൽലാലിന്റെ നായികയായിട്ടാണ് മാളവിക വരുന്നത് എന്ന് തെറ്റിദ്ധരിച്ച്, 63 കാരന് 33 കാരി നായികയോ എന്ന് ചോദിച്ച് ഒരുപാട് ട്രോളുകൾ ഉണ്ടായിരുന്നു. എന്നാൽ നായികയായിട്ടാണ് വരുന്നത് എന്ന് നിങ്ങളോടാര് പറഞ്ഞു എന്നായിരുന്നു മാളവികയുടെ മറുചോദ്യം. അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുള്ള മാളവിക ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയെ കുറിച്ചും സിനിമാസ്വാദകരെ കുറിച്ചും പറഞ്ഞതാണ് വൈറലാവുന്നത്.
Find out more: