5 വർഷത്തോളം അദ്ദേഹത്തോട് ഞാൻ മിണ്ടിയിരുന്നില്ല; നടൻ വിവേകിനെ കുറിച്ച് നടി രംഭ! വിവാഹത്തിന് ശേഷം അഭിനയം പാടെ ഉപേക്ഷിച്ച നടി ഇത്രയും കാലം കാനഡയിൽ ആയിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തി ഭർത്താവിന്റെ ബിസിനസ്സുകളിൽ പങ്കാളിയായ നടി ഇപ്പോൾ സ്‌റ്റേജ് ഷോകളിലും ടിവി ഷോകളിലും എല്ലാം സജീവമാണ്. അതുപോലെ പങ്കെടുത്ത ഒരു അവാർഡ് ഷോയിൽ അന്തരിച്ച നടൻ വിവേകിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലാവുന്നു. തൊണ്ണൂറുകളിലെ ഹിറ്റ് നായികയായിരുന്നു രംഭ. മലയാളത്തിലെ സർഗം എന്ന ചിത്രത്തിൽ തുടങ്ങി, തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം വിജയം നേടിയ നടി.  'അതിന് ശേഷം സിനിമ ഉപേക്ഷിച്ച്, കല്യാണമൊക്കെ കഴിഞ്ഞ് ഞാൻ കാനഡയിൽ സെറ്റിൽഡ് ആയി. അവിടെയുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞത്. ഒരുപാട് കരഞ്ഞു. എന്തിനാണ് കരയുന്നത് എന്ന് പോലും എന്റെ ഭർത്താവിന് അറിയില്ലായിരുന്നു.





  അതിന് ശേഷമാണ് അദ്ദേഹത്തോട് പറഞ്ഞത്. വിവേക് സാറിനെ പോലൊരാളോട് വൈരാഗ്യം വച്ച ആളാണ് ഞാൻ. ഇപ്പോൾ അദ്ദേഹം ഈ ഭൂമിയിലേ ഇല്ല. ഇതൊന്നും ഒട്ടും ശരിയല്ല എന്ന് എനിക്കറിയാം. എന്റെ എല്ലാ പിടിവാദവും വാശിയും അഹങ്കാരവും അതോടെ അവസാനിച്ചു'. 'അഞ്ച് വർഷത്തോളം അദ്ദേഹത്തോട് ഞാൻ സംസാരിച്ചില്ല. സെറ്റിൽ അദ്ദേഹത്തെ കണ്ടാലും മിണ്ടില്ല, മുഖം തിരിച്ച് നടക്കുമായിരുന്നു ഞാൻ. അത്രയും അഹങ്കാരമായിരുന്നു എനിക്ക്. കണ്ണാടി തരാമോ എന്ന് മാത്രമാണ് വിവേക് സാറിനോട് ഞാൻ പോയി ചോദിക്കുന്നത്. അദ്ദേഹം ചിരിച്ചുകൊണ്ട് പറയും, തരാൻ സാധിക്കില്ല, കണ്ണാടി ലോക്കറിൽ വച്ച് പൂട്ടി എന്നൊക്കെ പറയും.





  അപ്പോഴൊക്കെ എനിക്ക് ശരിക്കും ദേഷ്യം വരുമായിരുന്നു' വർഷങ്ങളോളം വിവേകിനോട് വൈരാഗ്യം സൂക്ഷിച്ചിരുന്നു എന്നും, അദ്ദേഹത്തിന്റെ മരണ ശേഷം അതൊന്നും ഒന്നുമല്ലാതെയായി എന്നുമാണ് രംഭ വളരെ ഇമോഷണലായി വേദിയിൽ പറഞ്ഞത്.തമിഴ് സിനിമാ ലോകത്ത് പകരം വയ്ക്കാൻ കഴിയാത്ത ഹാസ്യ നടനായിരുന്നു വിവേക്. അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ ജീവിക്കുന്നു. തന്റെ 59 ആമത്തെ വയസ്സിൽ, 2021 ൽ ആണ് വിവേക് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. 



 ഒരുപാട് കരഞ്ഞു. എന്തിനാണ് കരയുന്നത് എന്ന് പോലും എന്റെ ഭർത്താവിന് അറിയില്ലായിരുന്നു. അതിന് ശേഷമാണ് അദ്ദേഹത്തോട് പറഞ്ഞത്. വിവേക് സാറിനെ പോലൊരാളോട് വൈരാഗ്യം വച്ച ആളാണ് ഞാൻ. ഇപ്പോൾ അദ്ദേഹം ഈ ഭൂമിയിലേ ഇല്ല. ഇതൊന്നും ഒട്ടും ശരിയല്ല എന്ന് എനിക്കറിയാം. എന്റെ എല്ലാ പിടിവാദവും വാശിയും അഹങ്കാരവും അതോടെ അവസാനിച്ചു'

Find out more: