ജവാൻ; ആവേശത്തിൽ ആരധകർ! ഷാരൂഖ്-അറ്റ്ലീ ചിത്രം തീയേറ്ററുകളിലും പരിസരത്തും ഉത്സവ പ്രതീതിയാണ് ഉണർത്തുന്നത്. ഈ കോംബോയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതിലും ഉപരിയായി മാസ്സ് ഘടകങ്ങൾ ലഭിക്കുന്നതിനാൽ ആരാധകരുടെ ആഘോഷം കനക്കും. പക്ഷേ, സാധാരണ പ്രേക്ഷകർക്കായി ചിത്രം ശരാശരിയിൽ കൂടുതലായൊന്നും നൽകുന്നില്ല! എന്നിരുന്നാലും അതൊന്നും ജവാനെ തളർത്തില്ലെന്നതാണ് യാഥാർത്ഥ്യം. കാരണം ഷാരൂഖിനെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത മാസ്സ് പരിവേഷത്തോടെയാണ് സംവിധായകൻ അവതരിപ്പച്ചത്. അറ്റ്ലീ-വിജയ് ചിത്രങ്ങൾ വിമർശനങ്ങളെ മറികടന്ന് വൻ വിജയങ്ങൾ നേടിയതുപോലെ പോരായ്മകളിൽ തളരാതെ ഷാരൂഖ് ചിത്രവും കുതിക്കുമെന്ന് സാരം. ഷാരൂഖ്-അറ്റ്ലീ ചിത്രം തീയേറ്ററുകളിലും പരിസരത്തും ഉത്സവ പ്രതീതിയാണ് ഉണർത്തുന്നത്. ഈ കോംബോയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതിലും ഉപരിയായി മാസ്സ് ഘടകങ്ങൾ ലഭിക്കുന്നതിനാൽ ആരാധകരുടെ ആഘോഷം കനക്കും. പക്ഷേ, സാധാരണ പ്രേക്ഷകർക്കായി ചിത്രം ശരാശരിയിൽ കൂടുതലായൊന്നും നൽകുന്നില്ല! എന്നിരുന്നാലും അതൊന്നും ജവാനെ തളർത്തില്ലെന്നതാണ് യാഥാർത്ഥ്യം.




    കാരണം ഷാരൂഖിനെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത മാസ്സ് പരിവേഷത്തോടെയാണ് സംവിധായകൻ അവതരിപ്പച്ചത്. അറ്റ്ലീ-വിജയ് ചിത്രങ്ങൾ വിമർശനങ്ങളെ മറികടന്ന് വൻ വിജയങ്ങൾ നേടിയതുപോലെ പോരായ്മകളിൽ തളരാതെ ഷാരൂഖ് ചിത്രവും കുതിക്കുമെന്ന് സാരം. നായികയായി തിളങ്ങാൻ നയൻ താരയ്ക്ക് കഴിഞ്ഞില്ലെങ്കിലും ലഭിച്ച സ്പേസിനുള്ളിൽ നടിയും ശ്രദ്ധിക്കപ്പെട്ടു. ശക്തമായി എഴുതപ്പെട്ട വേഷമല്ലെങ്കിലും നല്ല സ്പേസ് ലഭിച്ചതിനാൽ വിജയ് സേതുപതിയാണ് ഷാരൂഖിന് ശേഷം മികച്ചുനിന്നത്. രണ്ട് കാലഘട്ടങ്ങളിലും വില്ലനായി നിറഞ്ഞുനിന്ന നടൻ പഴയ കാലഘട്ടത്തിലാണ് കൂടുതൽ സ്കോർ ചെയ്തത്. ഒരു അതിഥി വേഷത്തിനപ്പുറം ദീപികയും ചിത്രത്തെ പിന്തുണച്ചിട്ടുണ്ട്. സഞ്ചയ് ദത്തിൻ്റെ വരവും തീയേറ്ററിൽ ആഘോഷിക്കപ്പെട്ടു. പ്രിയാമണി, സുനിൽ ഗ്രോവർ, സാന്യ മൽഹോത്ര, റിദ്ധി ഡോഗ്ര, സംഗീത ഭട്ടാചാര്യ, ഗിരിജ ഓക്ക്, ലെഹർ ഖാൻ, ജാഫർ സാദിഖ് തുടങ്ങിയവരൊക്കെ ലഭിച്ച സ്പേസിൽ നിന്നുകൊണ്ട് തങ്ങളെ അടയാളപ്പെടുത്തി. യോഗി ബാബുവിനെ ഹിന്ദി പതിപ്പിൽ ഒഴിവാക്കിയതിൽ ചെറിയ നിരാശയുണ്ട്. 




  ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിൽ എത്തിയത് വിനോദം ഇരട്ടിയാക്കിയിട്ടുണ്ട്. വേഷങ്ങൾ രണ്ടാണെങ്കിലും ചിത്രത്തിൽ മൂന്ന്-നാല് ലുക്കുകൾ വേറെയുമുണ്ട്. ഓരോ രംഗത്തിലുമുള്ള നടൻറെ സ്ക്രീൻ പ്രസൻസും, ഊർജ്ജവും ചിത്രത്തിൻറെ മറ്റ് കുറവുകൾ കുറെയൊക്കെ നികത്തുകയും ചെയ്തു. താരത്തെ അറ്റ്ലീ വളരെ സ്റ്റൈലിഷായും മാസ്സായും അവതരിപ്പിച്ചതിനാൽ ടിക്കറ്റെടുക്കുന്ന ആരാധകർക്ക് പത്തിരട്ടി ആനന്ദം ലഭിക്കുമെന്നതാണ് ആകെയുള്ള ആശ്വാസം.
ആസാദ് എന്ന മകൻറെ വേഷത്തേക്കാളും വിക്രം റാത്തോഡ് എന്ന അച്ഛൻറെ വേഷമാണ് ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുന്നത്. ഫ്ലാഷ്ബാക്കിലെ വിക്രം റാത്തോഡ് കാര്യമായ ഇംപാക്ട് സൃഷ്ടിച്ചില്ലെങ്കിലും വർത്തമാനകാലത്തെ ആ കഥാപാത്രം ആവേശം നിറച്ചു. ഇൻറർവൽ ബ്ലോക്കിലുള്ള റീഎൻട്രിയും, ആക്ഷൻ രംഗവും ചിത്രത്തിൻറെ ഗ്രാഫിൻറെ ഉയർന്ന ഭാഗമാണ്. കാരണം ഷാരൂഖിനെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത മാസ്സ് പരിവേഷത്തോടെയാണ് സംവിധായകൻ അവതരിപ്പച്ചത്. അറ്റ്ലീ-വിജയ് ചിത്രങ്ങൾ വിമർശനങ്ങളെ മറികടന്ന് വൻ വിജയങ്ങൾ നേടിയതുപോലെ പോരായ്മകളിൽ തളരാതെ ഷാരൂഖ് ചിത്രവും കുതിക്കുമെന്ന് സാരം.






 നായികയായി തിളങ്ങാൻ നയൻ താരയ്ക്ക് കഴിഞ്ഞില്ലെങ്കിലും ലഭിച്ച സ്പേസിനുള്ളിൽ നടിയും ശ്രദ്ധിക്കപ്പെട്ടു. ശക്തമായി എഴുതപ്പെട്ട വേഷമല്ലെങ്കിലും നല്ല സ്പേസ് ലഭിച്ചതിനാൽ വിജയ് സേതുപതിയാണ് ഷാരൂഖിന് ശേഷം മികച്ചുനിന്നത്. രണ്ട് കാലഘട്ടങ്ങളിലും വില്ലനായി നിറഞ്ഞുനിന്ന നടൻ പഴയ കാലഘട്ടത്തിലാണ് കൂടുതൽ സ്കോർ ചെയ്തത്. ഒരു അതിഥി വേഷത്തിനപ്പുറം ദീപികയും ചിത്രത്തെ പിന്തുണച്ചിട്ടുണ്ട്. സഞ്ചയ് ദത്തിൻ്റെ വരവും തീയേറ്ററിൽ ആഘോഷിക്കപ്പെട്ടു. പ്രിയാമണി, സുനിൽ ഗ്രോവർ, സാന്യ മൽഹോത്ര, റിദ്ധി ഡോഗ്ര, സംഗീത ഭട്ടാചാര്യ, ഗിരിജ ഓക്ക്, ലെഹർ ഖാൻ, ജാഫർ സാദിഖ് തുടങ്ങിയവരൊക്കെ ലഭിച്ച സ്പേസിൽ നിന്നുകൊണ്ട് തങ്ങളെ അടയാളപ്പെടുത്തി. യോഗി ബാബുവിനെ ഹിന്ദി പതിപ്പിൽ ഒഴിവാക്കിയതിൽ ചെറിയ നിരാശയുണ്ട്. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിൽ എത്തിയത് വിനോദം ഇരട്ടിയാക്കിയിട്ടുണ്ട്.

Find out more: