വീട്ടിലെ ലക്ഷ്മി കുപ്പത്തൊട്ടിയായി മഹാരാജയിൽ! കുപ്പത്തൊട്ടിക്ക് ലക്ഷ്മിയെന്ന് പേര് നല്കി ദേവിയെ അനാദരിച്ചുവെന്ന് തോന്നേണ്ടതില്ല. വലിയ ദുരന്തത്തിനിടയിലും ആ കുടുംബത്തിന് ഐശ്വര്യം സമ്മാനിച്ചത് ആ കുപ്പത്തൊട്ടിയായിരുന്നു.ആദ്യം കേൾക്കുമ്പോൾ അത്ഭുതം തോന്നും, മഹാരാജയെന്നാണ് പേരെങ്കിലും അയാൾ ചെയ്യുന്ന ജോലി ബാർബറുടേതാണ്. ലക്ഷ്മിയെന്ന് പേരിട്ടിരിക്കുന്നത് കുപ്പത്തൊട്ടിക്കാണ്. കുപ്പ നിക്ഷേപിക്കാൻ ഉപയോഗിക്കാത്ത ആ തൊട്ടിയെ അയാളം മകളും സങ്കൽപ്പിച്ചിരിക്കുന്നത് വീട്ടിലെ ലക്ഷ്മിയായാണ്.മഹാരാജയെന്ന ബാർബറും അയാളുടെ മകൾ അമ്മു എന്നുവിളിക്കുന്ന ജ്യോതിയുമാണ് ആ ഒറ്റപ്പെട്ട വീട്ടിൽ താമസിച്ചിരുന്നത്. അധികം ആരോടും കൂട്ടുകൂടാനോ ചങ്ങാത്തത്തിനോ പോകുന്നയാളായിരുന്നില്ല മഹാരാജ.



വീടുവിട്ടാൽ ജ്യോതി സലൂണും സലൂൺ വിട്ടാൽ വീടുമായിരുന്നു അയാളുടെ ലോകം. സ്‌കൂൾ അവധി ദിവസം മകളേയും കൂട്ടി നഗരത്തിലൊന്നു ചുറ്റി വരുന്നതും കൂടി ചേർത്താൽ അയാളുടെ ചര്യകളായി.സ്‌കൂളുമായി ബന്ധപ്പെട്ട സ്‌പോർട്‌സ് ക്യാംപിന് ആസിഫയും ജ്യോതിയുമടങ്ങുന്ന സംഘം ഗ്രാമം വിട്ട് നഗരത്തിലേക്ക് പോകുന്നുണ്ട്. അതിനുപിന്നാലെയാണ് മഹാരാജയുടെ കഥ അതിന്റെ ഉയരത്തിലേക്ക് സഞ്ചരിക്കുന്നത്.തന്റെ ലക്ഷ്മിയെ കാണാനില്ലെന്ന പരാതിയുമായി മഹാരാജ പൊലീസ് സ്റ്റേഷനിലെത്തുകയാണ്. ലക്ഷ്മിയെന്നാൽ ആരാണെന്ന പൊലീസുകാരുടെ ചോദ്യത്തിന് അയാളൊരിക്കലും അതൊരു കുപ്പത്തൊട്ടിയാണെന്ന് പറയുന്നില്ല. പകരം കൈകൾകൊണ്ട് ആംഗ്യം കാണിക്കുകയാണ്. മൊബൈൽ ഫോണിലെ ഫോട്ടോ കാണിച്ചുകൊടുത്ത് അതെന്താണെന്ന് അയാൾ വിശദീകരിക്കുന്നത്.





 പൊലീസുകാർ ആ പാത്രത്തെ കുപ്പത്തൊട്ടിയെന്ന് വിളിക്കുമ്പോഴൊരിക്കലും അയാൾ അത് അംഗീകരിക്കുന്നേയില്ല. ലക്ഷ്മിയാണ് സർ, ലക്ഷ്മി എന്നു മാത്രമാണ് അയാൾ അതിനെ വിളിക്കുന്നത്. പിന്നീട് പൊലീസുകാർ അയാളെ കുപ്പയെന്ന് വിളിക്കുന്നുണ്ട്. തന്റെ പേര് മഹാരാജയെന്നാണ് അയാൾ തിരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസുകാർ അയാളെയെപ്പോഴും കുപ്പയെന്ന് വിളിച്ച് മാത്രമാണ് അഭിസംബോധന ചെയ്യുന്നത്.കാണാതെ പോയ കുപ്പത്തൊട്ടി മകൾ ക്യാംപ് കഴിഞ്ഞു വരുന്നതിന് മുമ്പേ അന്വേഷിച്ചു കണ്ടുപിടിച്ചു തരണമെന്നതാണ് അയാളുടെ ആവശ്യം. അതിനു വേണ്ടി ആദ്യം അഞ്ചു ലക്ഷം രൂപയും പിന്നെ രണ്ടു ലക്ഷം രൂപ കൂടി വർധിപ്പിച്ച് ഏഴ് ലക്ഷം രൂപയുമാണ് അയാൾ പൊലീസുകാർക്ക് വാഗ്ദാനം ചെയ്യുന്നത്. തന്റെ ലക്ഷ്മിയെ കാണാനില്ലെന്ന പരാതിയുമായി മഹാരാജ പൊലീസ് സ്റ്റേഷനിലെത്തുകയാണ്.





ലക്ഷ്മിയെന്നാൽ ആരാണെന്ന പൊലീസുകാരുടെ ചോദ്യത്തിന് അയാളൊരിക്കലും അതൊരു കുപ്പത്തൊട്ടിയാണെന്ന് പറയുന്നില്ല. പകരം കൈകൾകൊണ്ട് ആംഗ്യം കാണിക്കുകയാണ്. മൊബൈൽ ഫോണിലെ ഫോട്ടോ കാണിച്ചുകൊടുത്ത് അതെന്താണെന്ന് അയാൾ വിശദീകരിക്കുന്നത്. പൊലീസുകാർ ആ പാത്രത്തെ കുപ്പത്തൊട്ടിയെന്ന് വിളിക്കുമ്പോഴൊരിക്കലും അയാൾ അത് അംഗീകരിക്കുന്നേയില്ല. ലക്ഷ്മിയാണ് സർ, ലക്ഷ്മി എന്നു മാത്രമാണ് അയാൾ അതിനെ വിളിക്കുന്നത്. പിന്നീട് പൊലീസുകാർ അയാളെ കുപ്പയെന്ന് വിളിക്കുന്നുണ്ട്. തന്റെ പേര് മഹാരാജയെന്നാണ് അയാൾ തിരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസുകാർ അയാളെയെപ്പോഴും കുപ്പയെന്ന് വിളിച്ച് മാത്രമാണ് അഭിസംബോധന ചെയ്യുന്നത്.മകൾ ജ്യോതിയാകട്ടെ പഠിക്കാൻ മിടുക്കിയൊന്നുമല്ല. എന്നാലവൾ സ്‌പോർട്‌സിൽ മികവ് തെളിയിച്ച പെൺകുട്ടിയായിരുന്നു. സ്‌കൂളിലെ മറ്റ് അധ്യാപകർക്കൊന്നും ജ്യോതിയോട് താത്പര്യമില്ലെങ്കിലും കായികാധ്യാപിക ആസിഫയ്ക്ക് അവളെ വലിയ കാര്യമായിരുന്നു.


Find out more: