ഇന്ത്യൻ മുത്തശ്ശന്റെ പ്രായം; 28 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് പ്രേക്ഷകർ ഏറ്റെടുത്തത് എങ്ങനെ? 28 വർഷങ്ങൾക്ക് ശേഷം ഒരു സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നു എന്നത് തന്നെയായിരുന്നു ഇന്ത്യൻ 2 എന്ന സിനിമയിൽ പ്രേക്ഷരെ ഏറ്റവും അധികം ആകർഷിച്ചത്. കമൽ ഹാസനെ നായകനാക്കി ബ്രഹ്‌മാണ്ഡ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയേറ്റുകളിലെത്തി. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ ഗംഭീരമായിരുന്നു. വേൾഡ് വൈഡ് ആയി റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ സ്വാതന്ത്ര്യസമര നായകൻ സേനാപഥി തിയേറ്ററുകളിലെത്തി.എതിരാളിയെ നിഷ്പ്രഭമാക്കാൻ ആയുധങ്ങൾ വേണ്ട, ചൂണ്ടുവിരലും നടുവിരലും പിണച്ച് വച്ച് മർമം നോക്കി ഒരു കുത്ത് കൊടുത്ത് ഒതുക്കുന്ന മുത്തശ്ശനിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോൾ ശാരീരികമായി സിക്‌സ് പാക്ക് ഒക്കെയുള്ള സൂപ്പർ ഹീറോ ആണ് സേനാപഥി.





 പഴയ വിന്റേജ് ശങ്കറിനെ സിനിമയിലൂടെ തിരിച്ചുകിട്ടി എന്നാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്.അന്നേ മുത്തശ്ശനായിരുന്ന, അഴിമതിയും അക്രമവും ഇഷ്ടമല്ലാത്ത സേനാപഥിയെ 28 വർഷങ്ങൾക്ക് ശേഷം അവതരിപ്പിയ്ക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ മുത്തശ്ശൻ ഗെറ്റപ്പിൽ കമൽ എത്തുമ്പോഴും, പ്രേക്ഷകർക്ക് അത് വളരെ കൺവിൻസിങ് ആയി അനുഭവപ്പെടുന്നു എന്നതാണ് സത്യം. ട്രെയിലറും പോസ്റ്ററും എല്ലാം അത് വ്യക്തമാക്കിയതാണ്. സിനിമ വലിയ സ്‌ക്രീനിൽ തിയേറ്ററുകളിലെത്തുമ്പോൾ അത് നേരിട്ട് അനുഭവപ്പെടുന്നു എന്നതാണ് അതിലെ കിക്ക്.
അന്നേ മുത്തശ്ശനായിരുന്ന, അഴിമതിയും അക്രമവും ഇഷ്ടമല്ലാത്ത സേനാപഥിയെ 28 വർഷങ്ങൾക്ക് ശേഷം അവതരിപ്പിയ്ക്കുക എന്നത് വലിയ വെല്ലുവിളിയാണ്.






എന്നാൽ മുത്തശ്ശൻ ഗെറ്റപ്പിൽ കമൽ എത്തുമ്പോഴും, പ്രേക്ഷകർക്ക് അത് വളരെ കൺവിൻസിങ് ആയി അനുഭവപ്പെടുന്നു എന്നതാണ് സത്യം. ട്രെയിലറും പോസ്റ്ററും എല്ലാം അത് വ്യക്തമാക്കിയതാണ്. സിനിമ വലിയ സ്‌ക്രീനിൽ തിയേറ്ററുകളിലെത്തുമ്പോൾ അത് നേരിട്ട് അനുഭവപ്പെടുന്നു എന്നതാണ് അതിലെ കിക്ക്.
വിന്റേജ് ശങ്കർ തിരിച്ചെത്തി, എക്‌സൈറ്റ് ചെയ്യിപ്പിയ്ക്കുന്ന പലതും സിനിമയിലുണ്ട്. മികച്ച അവതരണമായിരുന്നു. പക്ഷെ എഡിറ്റിങ് കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി. എന്ത് തന്നെയായാലും സമീപകാലത്ത് കണ്ട ശങ്കറിന്റെ ഏറ്റവും മികച്ച സിനിമകളിലൊന്ന് എന്നാണ് ട്വിറ്ററിൽ ഒരു ആരാധകന്റെ പ്രതികരണം.





രണ്ടാം പകതിയിലേക്ക് കടന്നപ്പോൾ കുളിരു കോരുന്ന ചില പ്രകടനങ്ങളൊക്കെ ഉണ്ടായി, അതി ഗംഭീരം എന്നാണ് ട്വിറ്ററിൽ വരുന്ന നിരൂപണങ്ങൾ. എല്ലാത്തിനും അവസാനം, സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ട്രെയിലർ കാണിച്ചത് അല്പം ഭയപ്പെടുത്തുന്നതാണെങ്കിലും, അത് വലിയൊരു പ്രതീക്ഷയാണ് എന്ന് ആളുകൾ പറയുന്നു.അനിരുദ്ധിന്റെ സംഗീതം കൊള്ളാം, പക്ഷെ ആ കലണ്ടർ പാട്ട് ആവശ്യമുണ്ടായിരുന്നില്ല എന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഗംഭീരമായ ഇന്റർവെൽ സീൻ ആയിരുന്നു.

Find out more: