വാണി വിശ്വനാഥിന്റെ തിരിച്ചുവരവ്, അനുരാഗ് കാശ്യപിന്റെ ആദ്യ മലയാള സിനിമ; റൈഫിൾ ക്ലബ്ബ് ചിത്രീകരണം പൂർത്തായാകുന്നു! ബോളിവുഡ് സംവിധായകൻ അനുരാഗ് കാശ്യപിന്റെ ആദ്യ മലയാളചിത്രമാണ് റൈഫിൾ ക്ലബ്. അനുരാഗ് കാശ്യപിന്റെ ആദ്യ ചിത്രം എന്നത് മാത്രമല്ല, വർഷത്തിൽ ഒരു സിനിമ എന്ന രീതിയിൽ മുന്നോട്ട് പോകുന്ന ആഷിക് അബുവിന്റെ സംവിധാനം എന്നതും റൈഫിൾ ക്ലബ്ബിലേക്ക് ആളുകളെ ആകർഷിക്കുന്ന ഒരു കാര്യമാണ്. 2023 ൽ പുറത്തിറങ്ങിയ നീലവെളിച്ചമാണ് ആഷിഖ് അബു ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമ. വലിയൊരു ഗ്യാപ്പിന് ശേഷം ആക്ഷൻ നായിക വാണി വിശ്വനാഥ് തിരിച്ചുവരുന്നു എന്നതും ചെറിയ കാര്യം അല്ലല്ലോ. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്,




 വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഹനുമാൻകൈന്റ്, ബേബി ജീൻ, സെന്ന ഹെഗ്‌ഡെ, നതേഷ് ഹെഗ്‌ഡെ, നവനി, റംസാൻ മുഹമ്മദ്, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, പൊന്നമ്മ ബാബു,




ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലാൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ.പി നിസ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. സുപ്രീം സുന്ദർ സംഘട്ടനവും റെക്‌സ് വിജയൻ സംഗീതവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, സ്റ്റിൽസ്: റോഷൻ, അർജുൻ കല്ലിങ്കൽ, പി ആർ ഒ- ആതിര ദിൽജിത്ത്. 'മഞ്ഞുമ്മൽ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് റോണക്‌സ് സേവിയർ, വസ്ത്രാലങ്കാരം മഷർ ഹംസ എന്നിവർ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വി സാജനാണ്. 2023 ൽ പുറത്തിറങ്ങിയ നീലവെളിച്ചമാണ് ആഷിഖ് അബു ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമ. വലിയൊരു ഗ്യാപ്പിന് ശേഷം ആക്ഷൻ നായിക വാണി വിശ്വനാഥ് തിരിച്ചുവരുന്നു എന്നതും ചെറിയ കാര്യം അല്ലല്ലോ.

Find out more: