ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സ്! ആദ്യത്തെയാൾ ഗൗരവക്കാരനായ അന്വേഷകനാണെങ്കിൽ രണ്ടാമൻ ഔദ്യോഗികമായി ഒരന്വേഷകൻ പോലുമല്ല. പക്ഷേ, രണ്ടാളുടേയും ജോലി ഒന്നാണ്- അന്വേഷണം.ഒരു സി ബി ഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യരിൽ നിന്നും ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സിലെ ഡൊമിനിക്കിലെത്തുമ്പോൾ കഥാപാത്രങ്ങൾക്ക് അജഗജാന്തരമുണ്ട്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഗോളാന്തരവാർത്തകൾ, കളിക്കളം തുടങ്ങിയ സിനിമകളിൽ മമ്മൂട്ടി അവതരിപ്പിച്ച കോമഡി കഥാപാത്രങ്ങളുടെ മൂഡിലാണ് ഡൊമിനിക്കിലെ ഡൊമിനിക്കിനേയും സൃഷ്ടിച്ചിരിക്കുന്നത്. കോട്ടയം കുഞ്ഞച്ചനിലെയോ രാജമാണിക്യത്തിലെയോ മുഴുനീള കോമഡിക്ക് പകരം സാഹചര്യം ആവശ്യപ്പെടുന്നിടത്തെല്ലാം സംസാരത്തിലും ചലനങ്ങളിലും തമാശകൾ കൊണ്ടുവരാനുള്ള മിഴിവാണ് മമ്മൂട്ടിയുടെ ഡൊമിനിക്കിന് കൊടുത്തിരിക്കുന്നത്.
അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടി സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായി തന്റെ സ്വതസിദ്ധ 'സ്റ്റൈലിഷ്' ലുക്കുകളാണ് ഡൊമിനിക്കിനായി തയ്യാറാക്കിയിരിക്കുന്നത്. അവസാന ഷോട്ടു വരെ മമ്മൂട്ടിയെന്ന താരത്തിന്റെ സൗന്ദര്യത്തെയും വസ്ത്രാലങ്കരത്തേയും വളരെ മനോഹരമായി ഈ സിനിമ ഉപയോഗപ്പെടുത്തിയിരിക്കുന്നുണ്ട്.സമീപകാല സിനിമകളിലൊന്നും മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ പൊതുഇടങ്ങളിൽ സഞ്ചരിക്കുന്നതോ ഇടപെടുന്നതോ കണ്ടില്ലെങ്കിലും ഡൊമിനിക്കിൽ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം പൊതുഇടങ്ങളിൽ ഇടപെടുന്ന എത്രയോ രംഗങ്ങളുണ്ട്. കലൂർ സ്‌റ്റേഡിയം, കടവന്ത്ര, അമ്പലമുകൾ, മറൈൻഡ്രൈവ് തുടങ്ങി എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലും മൂന്നാറിന്റെ പല ഭാഗങ്ങളിലും മമ്മൂട്ടിയും ഗോകുൽ സുരേഷും പൊതുനിരത്തുകളിലെത്തുന്നുണ്ട്.
ഒബ്‌സർവേഷനും കോൺസൺട്രേഷനും (നിരീക്ഷണവും ഏകാഗ്രതയും) ആണ് തന്നിലെ ഡിറ്റക്ടീവിന്റെ പ്രത്യേകതയെന്നാണ് ഡൊമിനിക്ക് ഇടക്കിടെ അവകാശപ്പെടുന്നത്. കൺക്ലൂഷനിലെത്തുമ്പോൾ 20 ശതമാനം വരെയൊക്കെ തെറ്റിപ്പോകാമെന്ന് അയാൾ പറയുന്നുണ്ടെങ്കിലും വലിയ ഡിറ്റക്ടീവ് ചമഞ്ഞ് ചെയ്യുന്ന പണികൾ പലതും തെറ്റിപ്പോകുന്നത് പതിവാണ്. എന്നാൽ മറ്റു പലതും അയാളുടെ നിരീക്ഷണത്തിനൊത്ത് നൂറു ശതമാനം ശരിയാകാറുമുണ്ട്. ഈ നൂറുശതമാനമാണ് അയാളുടെ കച്ചവട തന്ത്രവും. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ പരസ്യം ചെയ്യാനുള്ള പണം കയ്യിലില്ലാത്തതുകൊണ്ട് പഴയ രീതിയിൽ കുറേ പോസ്റ്ററുകൾ നഗരത്തിലുടനീളം ഒട്ടിക്കുന്നതാണ് അയാളുടെ പതിവ്. അന്വേഷണം നടത്താൻ പ്രൈവറ്റ് ഡിറ്റക്ടീവിനെ വേണമെങ്കിൽ ഡൊമിനിക് ഡിറ്റക്ടീവ്‌സിനെ സമീപിക്കാമെന്ന് അയാൾ കൊച്ചി നഗരത്തിൽ മുഴുവൻ പോസ്റ്ററുകൾ ഒട്ടിച്ചു വെച്ചിട്ടുണ്ട്.
ഒരു സഹായിയെ ആവശ്യമായി വന്നപ്പോഴും അയാൾ ഇത്തരം പോസ്റ്ററുകളെ തന്നെയാണ് ശരണം പ്രാപിച്ചത്. കലൂർ സ്‌റ്റേഡിയം, കടവന്ത്ര, അമ്പലമുകൾ, മറൈൻഡ്രൈവ് തുടങ്ങി എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലും മൂന്നാറിന്റെ പല ഭാഗങ്ങളിലും മമ്മൂട്ടിയും ഗോകുൽ സുരേഷും പൊതുനിരത്തുകളിലെത്തുന്നുണ്ട്.ഒബ്‌സർവേഷനും കോൺസൺട്രേഷനും (നിരീക്ഷണവും ഏകാഗ്രതയും) ആണ് തന്നിലെ ഡിറ്റക്ടീവിന്റെ പ്രത്യേകതയെന്നാണ് ഡൊമിനിക്ക് ഇടക്കിടെ അവകാശപ്പെടുന്നത്. കൺക്ലൂഷനിലെത്തുമ്പോൾ 20 ശതമാനം വരെയൊക്കെ തെറ്റിപ്പോകാമെന്ന് അയാൾ പറയുന്നുണ്ടെങ്കിലും വലിയ ഡിറ്റക്ടീവ് ചമഞ്ഞ് ചെയ്യുന്ന പണികൾ പലതും തെറ്റിപ്പോകുന്നത് പതിവാണ്.
Find out more: