ലോസ് ആഞ്ചലസിലേക്ക് ഇന്ത്യയില്‍ നിന്നുള്ള മാലിന്യം എത്തുന്നുവെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യക്കെതിരെ മാത്രമല്ല ട്രംപിന്റെ ആരോപണങ്ങള്‍. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളും അമേരിക്കയ്ക്ക് എതിരാണെന്നാണ് ട്രംപ് പറയുന്നു . എല്ലാ രാജ്യങ്ങളും അമേരിക്കയെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും, വിദേശരാജ്യങ്ങളുടെ ചൂഷണത്തില്‍ നിന്ന് അമേരിക്കയെ രക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപിന്റെ പ്രധാന ആരോപണം. പാരിസ് ഉടമ്പടിയുടെ പേരില്‍ ഭൂമിയെയാകെ ശുചീകരിക്കേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്കാണെന്നാണ് ഈ രാജ്യങ്ങള്‍ കരുതിയിരിക്കുന്നതെന്നും, അവര്‍ സ്വയം ഒന്നും ചെയ്യാതെയാണ് അമേരിക്കയെ വിമര്‍ശിക്കുന്നതെന്നും,ട്രംപ് പറയുന്നു.''അമേരിക്ക ചെറിയ ഒരു രാജ്യമാണ്. ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ വലിയ രാജ്യങ്ങളുമായി നിങ്ങള്‍ ഞങ്ങളെ താരതമ്യം ചെയ്യരുത്. ഈ വലിയ രാജ്യങ്ങള്‍ അവരുടെ അന്തരീക്ഷം വൃത്തിയാക്കാന്‍ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല, അവരുടെ മാലിന്യം മുഴുവന്‍ കടലില്‍ തള്ളുകയും ചെയ്യുന്നു. ഇങ്ങനെ തള്ളുന്ന മാലിന്യം ഒഴുകിയെത്തുന്നത് ലോസ് ആഞ്ചലസിലേക്കാണ്. ഇത് ലോസ് ആഞ്ചലസില്‍ വന്നടിയുന്നുവെന്നത് ആശ്ചര്യകരമാണല്ലേ.'' ട്രംപ് പറഞ്ഞു.