
വിദേശത്തുള്ള പൗരന്‍മാരോട് രാജ്യത്തേക്ക് മടങ്ങിവരാന്‍ യുഎഇ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ യാത്രാബുദ്ധിമുട്ടുകളുണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വിദേശ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരും വിദ്യാര്‍ത്ഥികളും അതാത് രാജ്യങ്ങളിലെ എംബസികളെ ബന്ധപ്പെടുകയോ 800444444 എന്ന നമ്പറില്‍ വിളിക്കുകയോ വേണമെന്ന് മന്ത്രാലയം അറിയിച്ചു.
അടിയന്തര ഘട്ടങ്ങളില്‍
ആശയവിനിമയം സുഗമമാക്കുന്നതിന് വിദേശത്തുള്ള യുഎഇ പൗരന്‍മാര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mofaic.go.ae വഴി രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.