ഇന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്ത രാഹുൽ നിലപാടിൽ ഉറച്ചുനിന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

രാഹുൽ അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് കോൺഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും രാഹുൽ ഇതിൽ എതിർപ്പ് അറിയിച്ചു. തെരഞ്ഞെടുപ്പിലെ തോൽവി ഒരാളുടെ തലയിൽ കെട്ടിവയ്ക്കാനാവില്ലെന്ന് ശശി തരൂരും മനീഷ് തിവാരിയും യോഗത്തിൽ അഭിപ്രായപ്പെട്ടു. എന്നാൽ നെഹ്റു കുടുംബത്തിന് പുറത്തുള്ള ആള്‍ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്നാണ് രാഹുലിൻ്റെ നിര്‍ദ്ദേശം.അതേസമയം രാഹുൽ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കോൺഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എൻഎസ്‍യു സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യമുയര്‍ത്തി രാഹുലിൻ്റെ വസതിക്കുമുന്നിൽ സംഘടിച്ചു. എൻഎസ്‍യു പ്രവർത്തകർ രാഹുലുമായി കൂടിക്കാഴ്ച നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


Find out more: