
വൈദ്യുതി നിരക്കുകള്‍ കുത്തനെ കൂട്ടി. വീടുകള്‍ക്ക് 11. 4 ശതമാനമാണ് വര്‍ധന. പ്രതിമാസം നൂറുയൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 42 രൂപ വരെ കൂട്ടിയേക്കും. സ്ഥിനിരക്കുകളില്‍ ഇതാദ്യമായി തട്ടുകള്‍ ഏര്‍പ്പെടുത്തി. അഞ്ചുരൂപ മുതല്‍ 70 രൂപവരെയാണ് വര്‍ധന. നിരക്കുവര്‍ധന ഇന്ന് മുതൽ പ്രാബല്യത്തില്‍ വന്നു.
വീടുകളുടെ വൈദ്യുതി നിരക്ക് പത്തുശതമാനം വരെ കൂട്ടണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നതെങ്കിലും വിവിധ തലങ്ങളില്‍ ശരാശരി 11.4 ശതമാനം വര്‍ധനയാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വരുത്തിയത്. പ്രതിമാസ സ്ഥിര നിരക്ക അഥവാ ഫിക്സഡ് ചാര്‍ജ് പല തട്ടുകളാക്കി നിരക്ക് കൂട്ടിയതാണ് ഇത്തവണത്തെ പ്രധാന സവിശേഷത മുമ്പ് സ്ഥിര നിരക്ക് സിംഗിള്‍ ഫേസിന് 30 രൂപയും ത്രീ ഫേസിന് 80 രൂപയുമായിരുന്നു മുമ്പത്തെ നിരക്ക്. പ്രതിമാസം നൂറുയൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ മാസം 42 രൂപ കൂടി. നിരക്കുവര്‍ധനയുടെ തോത് ഇപ്രകാരം
പ്രതിമാസം അധികം നല്‍കേണ്ട തുക
50 യൂണിറ്റ് വരെ 18 രൂപ
75 യൂണിറ്റ് വരെ 35 രൂപ
100 യൂണിറ്റ് വരെ 42 രൂപ
125 യൂണിറ്റ് വരെ 60 രൂപ
150 യൂണിറ്റ് വരെ 67 രൂപ
175 യൂണിറ്റ് വരെ 90 രൂപ
200 യൂണിറ്റ് വരെ 97 രൂപ