10 പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ്; യൂണിവേഴ്സിറ്റി കോളജ് നാളെ തുറക്കും
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ തിരിച്ചറിഞ്ഞ 10 പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് ഉടനിറക്കുമെന്ന് പൊലീസ്. പ്രതികളുടെ വീടുകളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 10 ദിവസമായി അടച്ചിട്ടിരുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തിങ്കളാഴ്ച തുറക്കും.
അതീവസുരക്ഷാ മേഖലകളിലും സമരക്കാർ; മുഖ്യമന്ത്രിക്ക് അതൃപ്തി; റിപ്പോർട്ട് തേടി
അക്രമരാഷ്ട്രീയത്തിനു കടിഞ്ഞാണിടുമെന്നും സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളജ് അധികൃതരും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം യൂണിവേഴ്സിറ്റി കോളജ് സംഭവത്തില്‍ കെഎസ്‌യു മുതല്‍ എഐഎസ്എഫ് വരെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുകയുമാണ്.
ജൂലൈ 12- നാണ് യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖില്‍ ചന്ദ്രനെ സഹപാഠികളായ എസ്എഫ്ഐ നേതാക്കളുടെ സംഘം കുത്തിവീഴ്ത്തിയത്. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും 4 മുതൽ 6 വരെ പ്രതികളും എസ്എഫ്ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമായ അദ്വൈത്, ആരോമൽ എസ്.നായർ, ആദിൽ മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.