സംസ്ഥാനത്ത് മിൽമ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതൽ ഏഴുരൂപവരെ വർധിപ്പിക്കാൻ ശുപാർശ. വില വർധന അനിവാര്യമാണെന്ന് മിൽമ ഫെഡറേഷൻ സംസ്ഥാന സർക്കാരിനെ അറിയിച്ചു.

നിരക്ക് വർധന പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മിൽമയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സർക്കാരിന്റെ അനുമതിയോടെയേ മാത്രമേ വർധിപ്പിക്കാറുള്ളൂ. വെള്ളിയാഴ്ച വകുപ്പ് മന്ത്രിയുമായി മിൽമ അധികൃതർ ചർച്ചനടത്തും. ഇതിനുശേഷം എത്രരൂപവരെ വർധിപ്പിക്കാമെന്ന് തീരുമാനിക്കും.2017-ലാണ് പാൽവില അവസാനം കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയിൽ 3.35 രൂപയും കർഷകനാണ് ലഭിച്ചത്. ഇത്തവണയും വർധന കർഷകർക്കാണ് ഗുണം ചെയ്യുകയെന്നും മിൽമ ബോർഡ് പറഞ്ഞു. സർക്കാർ ഫാമുകളിൽ ഇതിനകം പാൽ വില കൂടി. ഫാമുകളിൽ നാലുരൂപ വർധിച്ച് 46 രൂപയാണ് പുതിയ നിരക്ക്. ക്ഷീരകർഷകർക്ക് വളരെയധികം ഗുണം ചെയ്യുന്ന തീരുമാനമാണ് ഇതൊന്നും മിൽമ അഭിപ്രായപ്പെട്ടു

Find out more: