ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് ലോക ഫ്രീസ്‌റ്റൈല്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് വെങ്കലം ഉറപ്പിച്ചത് .
റെപ്പഷാഗെ റൗണ്ടില്‍ ഗ്രീസിന്റെ മരിയ പ്രെവൊലാരകിയെ തോല്‍പിച്ചാണ് വിനേഷ് തന്റെ കന്നി ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 4-1. റെപ്പഷാഗെ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച് നേരത്തെ അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു വിനേഷ്.