ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ്ങ് കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച നടപടിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആഴ്ചകളില്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക ഉത്തേജന നടപടികള്‍ വ്യക്തമാക്കുന്നത് രാജ്യത്ത് വ്യവസായം നടത്തുന്നതിനുള്ള മികച്ച കേന്ദ്രമാക്കി മാറ്റുന്നതിന് തന്റെ സര്‍ക്കാര്‍ ഒരവസരവും പാഴാക്കുന്നില്ല എന്നാണെന്നും മോദി കൂട്ടിച്ചേര്‍ക്കുകയും ചയ്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ മെച്ചപ്പെടുത്താനും രാജ്യത്തെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി ഉയര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ് പ്രഖ്യാപനങ്ങളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.