
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ലെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് സുപ്രീം കോടതിയ്ക്ക് പരിസ്ഥിതി സംഘടനകളുടെ കത്ത്. ഫ്‌ളാറ്റ് ഉടമകളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും കോടതിയുടെ അന്ത്യശാസനം ഒന്നുകൊണ്ട് മാത്രമാണ് നോട്ടീസ് നല്‍കാനെങ്കിലും സര്‍ക്കാര്‍ തയ്യാറായതെന്നും കത്തില്‍ പറയുന്നു.
കെട്ടിട നിര്‍മാതാക്കള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി തുടങ്ങിയില്ല, ഫ്‌ളാറ്റിലെ വൈദ്യുതി വിച്ഛേദിച്ചില്ലെന്നും കത്തില്‍ പരാമർശിക്കുന്നു.