പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് ചോദ്യങ്ങളിൽ കാര്യമാത്ര എന്തെങ്കിലും ള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അത് ജനമനസ്സുകളിൽ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാൻ വേണ്ടി മാത്രമാണ്.

തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ട് പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇക്കാലമത്രയും കിഫ്ബിയുടെ സിഎജി ഓഡിറ്റ്-ട്രാൻസ്ഗ്രിഡ് കാര്യങ്ങളിൽ ഇദ്ദേഹത്തിന് ആക്ഷേപമൊന്നും ഉണ്ടായിരുന്നില്ല. സിഎജി ഓഡിറ്റിന്റെ കാര്യത്തിൽ നിലപാട് ജനങ്ങൾക്കാകെ ബോധ്യപ്പെടും വിധം വിശദീകരിച്ചശേഷവും അസത്യം ആയിരം വട്ടം ആവർത്തിച്ചാൽ സത്യമായി ചിലരെങ്കിലും കരുതിക്കൊള്ളും എന്ന പ്രതീക്ഷയിൽ ആരോപണ വ്യവസായം തുടരുകയാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം സിഎജി ഓഡിറ്റിന് വിധേയമല്ല കിഫ്ബി എന്ന് ആവർത്തിച്ചുകൊണ്ടിരുന്ന വേളയിൽ തന്നെ കിഫ്ബിയുടെ അക്കൗണ്ടുകൾ സിഎജി ഉദ്യോഗസ്ഥർ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നതാണ് സത്യം. ഇത്തരം സത്യങ്ങളുടെ സൂര്യവെളിച്ചത്തെ മറച്ചുപിടിക്കാൻ പ്രതിപക്ഷ നേതാവ് ഉയർത്തുന്ന ആരോപണങ്ങളുടെ മുറം മതിയാകില്ല. യുഡിഎഫ് ഭരണകാലത്തെ പാലാരിവട്ടം പാലം പോലെയുള്ള അഴിമതികൾ ജനങ്ങൾക്കു ബോധ്യപ്പെടും വിധം പുറത്തുവരികയും ഉത്തരവാദികളായ യുഡിഎഫ് നേതാക്കളോട് ജനങ്ങൾ നേരിട്ടുതന്നെ ചോദ്യം ചോദിച്ചുതുടങ്ങുകയും ചെയ്യുന്ന ഘട്ടമാണ്. ഇത്തരമൊരു ഘട്ടത്തിൽ എല്ലാവരും അഴിമതിക്കാരാണ് എന്നു വരുത്തിത്തീർത്ത് രക്ഷപ്പെടാം എന്ന് കരുതുന്നുണ്ടാവണം പ്രതിപക്ഷം

Find out more: