
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസം കഴിഞ്ഞതോടെ മത്സര രംഗത്ത് അവശേഷിക്കുന്നത് 3239 പേർ. 5543 പേർ പത്രിക സമർപ്പിച്ചിരുന്നു. 1504 പേർ മത്സരരംഗത്തുനിന്ന് പിന്മാറി. ചിലരുടെ പത്രികകൾ തള്ളിയിരുന്നു.വിമതശല്യം ഏറ്റവും കൂടുതൽ ബി.ജെ.പി.-ശിവസേന സഖ്യത്തിനാണുള്ളത്. ബി.ജെ.പി.യും ശിവസേനയും വിമതരെ പിന്മാറ്റാൻ ശ്രമിച്ചെങ്കിലും കാര്യമായ വിജയംകണ്ടില്ല. ആകെയുള്ള 288 മണ്ഡലങ്ങളിൽ 30-ലേറെ മണ്ഡലത്തിൽ ബി.ജെ.പി.-ശിവസേന സഖ്യസ്ഥാനാർഥികൾക്കെതിരേ വിമതർ രംഗത്തുണ്ട്. കോൺഗ്രസ്-എൻ.സി.പി. സഖ്യത്തിന് 15 മണ്ഡലങ്ങളിലാണ് വിമതശല്യമുള്ളത്.
ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഭരണസഖ്യത്തിലെ സിറ്റിങ് എം.എൽ.എ.മാരായ ചരൺ വാഗ്‌മരെ, രാജു തോട്‌സ, ബാലാസാഹേബ് സനപ്, നാരായൺ പവാർ എന്നിവർ ബി.ജെ.പി.യുടെ സ്ഥാനാർഥികൾക്കെതിരേയും തൃപ്തി സാവന്ത് ശിവസേനയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേയും ശക്തമായി മത്സര രംഗത്തുണ്ട്.