ഉപതിരഞ്ഞെടുപ്പുകളില്‍ എസ്.എന്‍.ഡി.പി ആരെയും പിന്തുണക്കില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആഗ്രഹം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യു.ഡി.എഫിനെയോ എല്‍.ഡി.എഫിനെയോ പിന്തുണച്ച് എസ്.എന്‍.ഡി.പിപ്രസ്താവന നടത്തിയിട്ടില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ എസ്.എന്‍.ഡി.പി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ്. എല്ലാ മുന്നണികളോടും ഒരേ നിലപാടാണ് എസ്.എന്‍.ഡി.പി യോഗത്തിനുള്ളത്. ആരെയും എതിര്‍ക്കുന്നുമില്ല പിന്തുണക്കുന്നുമില്ല.പാലായില്‍ ചില ശക്തമായ നിലപാട് എടുക്കേണ്ടിവന്നിട്ടുണ്ട്. അതിന് അതിന്റേതായ കാരണങ്ങളുണ്ട്.
പൊതു നിലയിൽ ഒരു പാര്‍ട്ടിക്കും പിന്തുണ കൊടുക്കുന്ന പ്രസ്താവനയും നടത്തിയിട്ടില്ല. ഉപതിരഞ്ഞെടുപ്പില്‍ ആര് തോറ്റാലും ആര് ജയിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സര്‍ക്കാര്‍ സര്‍വീസിലെ ജാതി തിരിച്ചുള്ള കണക്കെടുത്താല്‍ ഏത് വിഭാഗത്തിനാണ് പ്രാമുഖ്യമെന്ന് മനസ്സിലാകും. തിരഞ്ഞെടുപ്പാകുമ്പോൾ പലരും പലതും പറയും. ദേവസ്വം ബോര്‍ഡില്‍ മുന്നോക്കങ്ങളിലെ പാവങ്ങള്‍ക്ക് സംവരണമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം നടപ്പിലാക്കാന്‍ കഴിയില്ല.
കാരണം അത്തരം സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു