കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍   വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് വൻ വിജയത്തിലേക്ക്‌.

വട്ടിയൂർക്കാവിലെ ജനവിധി ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന് അനുകൂലമായിരി ക്കുകയാണ്.മൂന്നാം സ്ഥാനത്ത് നിന്ന് നേരെ, എണ്ണായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിക്കുന്നത്  ചെറിയ കാര്യമല്ല.അതുകൊണ്ടുതന്നെ തലസ്ഥാനത്തെ സിപിഎം ക്യാമ്പ് തികഞ്ഞ ആഹ്ളാദത്തിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മേയര്‍  ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല.  എൽ ഡി എഫ് മുന്നോട്ടു വച്ച വികസന മുദ്രാവാക്യം ജനം സ്വീകരിക്കുന്ന സ്ഥിതിയാണ്  വട്ടിയൂർക്കാവിലുണ്ടായിട്ടുള്ളത്. പ്രളയം അടക്കമുള്ളവയിൽ നഗരസഭ ചെയ്ത പ്രവർത്തനങ്ങളെ  യുഡിഎഫും എൻഡിഎയും  വല്ലാതെ അപഹസിച്ചു.അപ്പോഴൊക്കെ എൽ ഡി എഫ് പറഞ്ഞത് ജനം ഇതിനു  മറുപടി നൽകുമെന്നാണ് .തന്റെ  നേതൃത്വത്തിലൂടെ നഗരസഭ ചെയ്ത പ്രവർത്തനങ്ങളാണ് തന്റെ വിജയത്തിന് പിന്നിലെന്ന് വി കെ പ്രശാന്ത് പറയുന്നു.നഗരത്തിലെ മാലിന്യ നിർമാർജനമടക്കമുള്ള  നേട്ടങ്ങളാണ് എൽ ഡി എഫ്  എടുത്ത് പറഞ്ഞത്. അത്  ജനങ്ങൾ അംഗീകരിച്ചതാണ് വിജയത്തിന്റെ  പിന്നിലെ രഹസ്യം .എല്ലാ വിഭാഗങ്ങളുടെയും വോട്ട് കിട്ടിയാണ് താൻ ജയിച്ചതെന്നതിൽ ഏറെ സന്തോഷിക്കുന്നുവെന്ന് മേയർ പ്രശാന്ത് .വട്ടിയൂർക്കാവിന്‍റെ ശരിദൂരം എൽഡിഎഫാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.  അതേ സമയം വിജയം ലക്ഷ്യമിട്ട് എല്‍ഡിഎഫ് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് വി കെ പ്രശാന്തിന്‌ ലഭിച്ച വിജത്തിന്  പിന്നിലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍ പറയുകയുണ്ടായി.മേയറെ മുന്‍നിര്‍ത്തി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിനു ലക്ഷ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു.കോന്നിയിലും എല്‍ഡിഎഫ് അട്ടിമറി വിജയത്തിലേക്കടുത്തു . എല്‍ഡിഎഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു കോന്നിയിലേത്. എറണാകുളത്ത് യുഡിഎഫ് വ്യക്തമായ ആധിപത്യത്തോടെയാണ് മുന്നേറിയത് . എറണാകുളം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചു.  3750 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി ജെ വിനോദ് വിജയം കൊയ്തത്.കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ടയെന്ന വിശേഷണമുള്ള എറണാകുളം മണ്ഡലം നിലനിര്‍ത്തിയെങ്കിലും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാന്‍ യുഡിഎഫിന് കഴിഞ്ഞില്ല .എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമാണ് വിജയിച്ച  ടി ജെ വിനോദ്.അരൂരിലും, എറണാകുളത്തും, മഞ്ചേശ്വരത്തും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്.മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ ഓരോ ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട് .

Find out more: