
ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജമ്മു കശ്മീരിലെ രജൗറിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് സൈനികര്‍ക്കൊപ്പം ഇങ്ങനെ ഒരു ആഘോഷത്തില്‍ പങ്കെടുത്തത്. ഭീംബര്‍ ഗാലി ബ്രിഗേഡില്‍ ഞയറാഴ്ച രാവിലെയാണ് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി എത്തിച്ചേര്‍ന്നത്.
സൈനികര്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം സൈനികര്‍ക്ക് അദ്ദേഹം മധുരപലഹാരങ്ങള്‍ നൽകുകയും ചെയ്തു.