യുഎപിഎ അറസ്റ്റിൽ പോലീസിനു തെറ്റ് പറ്റിയെന്നു ആരോപിച്ചു എ. വിജയരാഘവന്
രണ്ട് വിദ്യാര്‍ഥികളെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ട്ടി പ്രതികള്‍ക്കൊപ്പമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു.പോലീസിന് തെറ്റുപറ്റിയെന്നും,സര്‍ക്കാര്‍ ഇത് തിരുത്തുമെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല പോലീസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു .പോലീസിന് അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയതില്‍ തെറ്റുപറ്റിയിട്ടുണ്ട്.
ന്യായത്തിന്റെ കൂടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെയുമാണ് എല്‍എഡിഎഫ് സര്‍ക്കാര്‍ നില്‍ക്കുകയെന്നും,പോലീസ് എടുത്ത കേസില്‍ പിശകുപറ്റിയെങ്കില്‍ സര്‍ക്കാര്‍ തിരുത്തുമെന്നും,അത് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.പൗരാവകാശ ലംഘനം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും,വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും,ചാര്‍ജ്ഷീറ്റിലേയ്ക്ക് പോയിട്ടില്ല. സര്‍ക്കാരിന് ഇനിയും ഇടപെടാന്‍ സാധിക്കുമെന്നും,വിജയരാഘവന് പറഞ്ഞു.