തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ കെൽട്രോൺ ഔദ്യോഗികമായി ഏറ്റെടുത്തു. ഇതേ തുടർന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റിയും ഈ പ്രശ്നം പരിഹരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. കെൽട്രോൺ ഉദ്യോഗസ്ഥരും ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
തലസ്ഥാനത്തെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ 10 മുതൽ 15 വർഷം വരെ പഴക്കമുള്ളതാണെന് കെൽട്രോൺ അധികൃതർ പറയുന്നു. ഒരു സിഗ്നൽ ലൈറ്റ് യൂണിറ്റിന്റെ സ്റ്റാൻഡേർഡ് വാറന്റി കാലയളവ് മൂന്ന് വർഷമായതിനാൽ, നഗരത്തിലെ 90% സിഗ്നൽ ലൈറ്റുകളുടെയും കാലാവധി അവസാനിച്ചിരിക്കുകയാണ്. സിഗ്നൽ ലൈറ്റുകൾ പുതുക്കുന്നതിന് കേരള റോഡ് സുരക്ഷാ അതോറിറ്റി ഒരു കോടി രൂപ ഫണ്ട് അനുവദിച്ചു. തിരുവനന്തപുരം റോഡ് വികസന കോർപ്പറേഷൻ ലിമിറ്റഡ്, സിറ്റി കോർപ്പറേഷൻ, എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗിച്ച് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നഗരത്തിലുണ്ട്. പല നഗരങ്ങളിലും ലൈറ്റുകൾ പുന സ്ഥാപിക്കേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുകയാണ്.