ആലപ്പുഴ കുടിവെള്ള പദ്ധതി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കൂടിയ മന്ത്രിതല യോഗം പരാജയപ്പെട്ടു.

 

 

 

 

 

 

 

നിലവാരം കുറഞ്ഞ പൈപ്പ് മൂന്ന് മാസത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കാനാകില്ലെന്ന് യോഗത്തിൽ  ഉറപ്പായി.

 

 

 

 

 

 

 

 

മന്ത്രിമാരായ കെ കൃഷ്ണ്‍ന്‍ കുട്ടി, തോമസ് ഐസക്, മേഴ്‌സികുട്ടിയമ്മ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.

 

 

 

 

 

 

നിലവാരം കുറഞ്ഞ് പൈപ്പുകള്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനമായിരുന്നു കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് ഉദ്ദ്യേഗസ്ഥര്‍ യോഗത്തില്‍ അറിയിക്കുകയായിരുന്നു.

 

 

 

 

തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞത് പോലെ എം എസ് പൈപ്പ് ഇടാന്‍ കഴിയില്ല. എംഎസ് പൈപ്പ് വാങ്ങാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും.

 

 

 

 

 

 

ഭൂമിശാത്രപരമായ പ്രത്യേകതകളാല്‍ ഇപ്പോള്‍ ഇട്ടിരിക്കുന്നു എച്ചഡിപിഇ പൈപ്പ് തന്നെ വാങ്ങേണ്ടിവരുമെന്നും ഉദ്യേഗസ്ഥര്‍ അറിയച്ചു.

 

 

ഇതോടെയാണ് ആലപ്പുഴയില്‍ ചേര്‍ന്ന യോഗം തീരുമാനം ആകാതെ പിരിഞ്ഞത്. പ്രശ്‌നം പരിഹരിക്കുന്നതിനായി അടുത്തയാഴ്ച തിരുവനന്തപുരത്ത് വീണ്ടും ചര്‍ച്ച നടക്കും.

Find out more: