
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ അനുകൂലിച്ച് പ്രകടനം നടത്തിയ 90 പേരെ അറസ്റ്റ് ചെയ്തു.
എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അക്രമ സാധ്യത കണക്കിലെടുത്ത് ഏതാനും സമര സമിതി നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഹര്‍ത്താല്‍ ദിവസം പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോടതി നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.
ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകള്‍ ഇത് പാലിച്ചിട്ടില്ല എന്നതാണ് വാസ്തവം.