പതിവ് ശീലങ്ങൾ തെറ്റിക്കാതെ പിസി ജോർജ് പിന്നെയും എത്തിയിരിക്കുകയാണ്. ഭരിക്കാനറിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് പിസി ജോർജിറക്കിയ പുതിയ പ്രസ്താവന.
ഒപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണക്കുന്നുവെന്നും പി.സി ജോര്‍ജ്ജ് വ്യക്സ്തമാക്കി. കേന്ദ്ര ഗവണ്‍മെന്‍റിനെ വിറപ്പിക്കുന്ന തരത്തിലുള്ള സമരം നടത്തണം. എന്ത് ന്യായത്തിന്റെ പേരിലാണ് മുസ്ലിം സമുദായത്തെ ബി.ജെ.പി ഒഴിവാക്കുന്നതെന്നും പി.സി ചോദിച്ചു. ഒപ്പം മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാനാകില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ പറയുകയുണ്ടായി.
സമാധാനപരമായി അടിച്ചമർത്താൻ മാദി ശ്രമിക്കുന്നു. ആര്‍എസ്എസ് അജണ്ടയാണ് രാജ്യത്ത് നടപ്പാക്കേണ്ടത്. ന്യൂനപക്ഷത്തെ ഭയപ്പെടുത്തുകയെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയം. പാര്‍ലമെന്റോ മന്ത്രിസഭയോ അല്ല ഇവിടെ നിയമം നിര്‍മിക്കുന്നത് ആര്‍എസ്എസ് ആണ്. ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുമെങ്കില്‍ എന്തുകൊണ്ട് മുസ്‍ലിംകള്‍ക്ക് നല്‍കുന്നില്ലെന്നാണ് ഗണേഷ് കുമാര്‍ ചോദിച്ചത്.
അതേ സമയം എൻ.ഡി.എയുമായുള്ള ബന്ധം ജനപക്ഷം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോർജ് എം.എൽ.എ നേരത്തെ പറഞ്ഞിരുന്നു. മോശം അനുഭവങ്ങളെ തുടർന്നാണ് എൻ.ഡി.എ വിടുന്നതെന്നും ഇക്കാര്യം നേരത്തെ അറിയിച്ചതാണെന്നും പി.സി ജോർജ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. മാത്രമല്ല ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും, റിസർവ് ബാങ്ക് കൊള്ളയടിക്കുകയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹംമുൻപ്പ് പറഞ്ഞിരുന്നു.
കേരളത്തിലെ നമ്പർ വൺ കേഡർ പാർട്ടിയാണ് ബി.ജെ.പി എന്നാണ് പി.സി ആരോപിക്കുന്നത്. ആരു ചോദിച്ചാലും താൻ ഇക്കാര്യം പറയും. നല്ല പ്രവർത്തകരാണ് ബി.ജെ.പിയുടേതെന്ന് പുകഴ്ത്തിയിരുന്നു പി .സി ജോർജ്, എന്നാൽ നേതാക്കന്മാർക്ക് ജയിക്കണമെന്ന ആഗ്രഹം ഇല്ലെന്ന് പറയുയുകയും, നേതാക്കന്മാരുടെ മനസു മാറാതെ ബി.ജെ.പിക്ക് രക്ഷയില്ലായെന്നും പിസി കൂട്ടിച്ചേർത്തു.
നേരത്തെ മോദിയെ വാനോളം പുകഴ്ത്തുന്ന നിലപാടായിരുന്നു പി.സി ജോർജിനുണ്ടായിരുന്നത്. എന്നാൽ പിസി തന്റെ പതിവ് സ്വഭാവം മാറ്റാതെ സത്യങ്ങൾ വിളിച്ചു പറയുകയാണ് ഇപ്പോൾ.
മുമ്പ് കേരള കോൺഗ്രസിനൊപ്പം (മണി) ഉണ്ടായിരുന്നെങ്കിലും നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം പിരിഞ്ഞു. പിന്നീട് അദ്ദേഹം കേരള ജനപക്ഷം സെക്കുലർ പാർട്ടി രൂപീകരിച്ചു.
തന്റെ അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീസൻ പറഞ്ഞു, ജോർജ്ജ് വലിയ വായയായതിനാൽ ആരും ഗൗരവമായി എടുക്കുന്നില്ല. മാധ്യമശ്രദ്ധ നേടുന്നതിനായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ജോർജ്ജ് പ്രശസ്തനാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവ് പോലും ബിജെപിയിൽ ചേരില്ലെന്ന് എംഎൽഎ സതീസൻ പറഞ്ഞു.
യുഡിഎഫ് മേഖലയിലേക്ക് കടക്കാനുള്ള തന്റെ നീക്കത്തെ കോൺഗ്രസ് തടഞ്ഞതിനാൽ ജോർജ് അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.