പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു (54) അന്തരിച്ചു.
മഞ്ഞപ്പിത്ത രോഗബാധയെതുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
മലയാളം വാരിക അസി. എഡിറ്റർ, മംഗളം ഡെപ്യൂട്ടി എഡിറ്റര്‍, ലെഫ്റ്റ് ബുക്സ് മാനേജിങ് എഡിറ്റർ എന്നീ നിലകളിലും രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും അൺ എയ്ഡഡ് കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
തലശേരിക്കടുത്ത് മൊകേരിയിൽ 1965ലാണ് ജനനം. സി.പി.എം മുൻ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി ദാസിന്റെ മകനാണ്. ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ് മാദ്ധ്യമപ്രവർത്തന രംഗത്തെത്തിയത്.
കാലിക്കറ്റ് സർവലകലാശാലയിൽ നിന്ന് മലയാളത്തിൽ പിഎച്ച്ഡി നേടി. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകം രചിച്ചു. വന്ദന ശിവയുടെ വാട്ടർ വാർസ് എന്ന പുസ്തകം ജലയുദ്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്തു.