രാജ്യതലസ്ഥാനം പിടിച്ചെടുത്ത് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. തൊട്ടു പിന്നാലെ ബിജെപിയും. എന്നാൽ നിലം തൊടാനാകാതെ കോൺഗ്രസ്സും എത്തി നിൽക്കുകയാണ്. തുടക്കത്തിൽ ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീടത് നഷ്ടമാകുകയായിരുന്നു.ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന മുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.

 

 

 

 

    മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാൻ കഴിയാതിരുന്ന പാർട്ടി മോദിയെന്ന നേതാവിനെയും പേരിനെയും ഉയർത്തിയാണ് വോട്ട് ചോദിച്ചത്. 22 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ അധികാരം പിടിക്കാൻ ശ്രമിക്കുന്ന ബിജെപി വലിയ രീതിയിലുള്ള പ്രചരണമാണ് ഇത്തവണ സംസ്ഥാനത്ത് കാഴ്ചവെച്ചത്. മാത്രമല്ല പൗരത്വ നിയമങ്ങൾക്കെതിരെ വൻ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അവരെ കടന്നാക്രമിച്ചായിരുന്നു ഷായുടെ പ്രചാരണം.

 

 

 

   13 ദിവസം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച അമിത് ഷാ 33 യോഗങ്ങളിലും എട്ട് റോഡ് ഷോകളിലും പങ്കെടുത്തിരുന്നു.എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല എന്നത്  മറ്റൊരു വസ്തുതയാണ്. കോൺഗ്രസിനായി ഡൽഹിയിലെ പ്രചരണം നയിച്ചത്, രാഹുലും പ്രിയങ്ക ഗാന്ധിയുമായിരുന്നു.

 

 

    ഷീല ദീക്ഷിത് സർക്കാർ ഡൽഹിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്‍റെ പ്രചരണം. മോദി സർക്കാരിനെയും കെജ്രിവാൾ സർക്കാരിനെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു കോൺഗ്രസും  വോട്ട് ചോദിച്ചത്. എന്നാൽ വിധി അവിടെയും അവരെ പരാജയപ്പെടുത്തി..ഡല്‍ഹി നിയമസഭയില്‍ ഒരിടത്ത് പോലും അക്കൗണ്ട് തുറക്കാനാവാതെ കോണ്‍ഗ്രസ്.

 

    ആദ്യ ഫല സൂചനകള്‍ പ്രകാരം ബല്ലിമാരാന്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹാറൂണ്‍ യൂസഫ് മുന്നിട്ടു നിന്നിരുന്നു. എന്നാല്‍ പ്രതീക്ഷ തെറ്റിച്ച് നാണം കെട്ട തോല്‍വിയിലേക്ക് കടക്കുകയാണ് കോണ്‍ഗ്രസ്.

 

 

 

    ഡല്‍ഹിയില്‍ ഒരു സീറ്റും കോണ്‍ഗ്രസ് നേടിയേക്കില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ശക്തമായി തിരിച്ചു വരാനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. അമിത്‌ഷായ്ക്കും, മോദിക്കും വളരെയധികം പ്രതീക്ഷകളായിരുന്നു, എന്നാൽ അവിടെയും പരാജയംഏറ്റു വാങ്ങി ബിജെപി എത്തിയിരിക്കുകയാണ്.

 

 

 

    വിരലിലെണ്ണാവുന്ന ചില ലീഡ് മാത്രമേ ഇപ്പോൾ നില്കനിൽക്കുന്നുള്ളു. എന്നാലും ഇത്തവണയും ചൂല് കൊണ്ട് സകലതും തൂത്ത് വാരി ആം ആദ്മി പാർട്ടി ഭരണ രംഗത്ത് എത്തിയിരിക്കുകയാണ്. ദില്ലിയിൽ ജനങ്ങൾ  നൽകിയ വിധി അഗീകരിക്കുകയാണ് ഭൂരിഭാഗം ഇന്ത്യൻ ജനങ്ങളും.

 

 

 

      മോദിക്ക് ശക്തമായ ഒരു എതിരാളിയെയാണ് അരവിന്ദ് കേജിരിവാളിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. എന്തായാലും  വർഗീയ വിഷം കുത്തി വെച്ച്, ജങ്ങളെ  ശ്വാസം മുട്ടിക്കുന്ന പ്രവർത്തികൾ അരവിന്ദ് കേജരിവാൾ നടത്തിയിട്ടില്ല പകരം , വികസന രാഷ്ട്രീയം കാത്തു സൂക്ഷിച്ചു തന്നെയാണ് ദില്ലിയിൽ വീണ്ടും ഭരണം അദ്ദേഹം നിലനിർത്തിയത്.

Find out more: