
രാജ്യമെമ്പാടും പൗരത്വ നിയമത്തിനെതിരായുള്ള ജനരോഷം ആലി കത്തുകയാണ്. മാത്രമല്ല ഇതിനെതിരായി ഭൂരിഭാഗം പേരും പോരാടുകയാണ്, എന്നാൽ അധികാരികൾ ഇത് കണ്ടില്ല എന്ന് നടിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ആയിരത്തോളം പേരാണ് ചെന്നൈ വണ്ണാർപേട്ടിൽ എത്തിയത്.,
ശാഹീൻ ബാഗിലെ അതെ മോഡൽ സമരമായിരുന്നു ഇവിടെയും അരങ്ങേറിയിരുന്നത്. എന്നാൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നരനായാട്ട് നടത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം തുടര്‍ന്ന സമരത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് അഴിച്ചുവിടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി ആളുകള്‍ സമരസ്ഥലത്തുണ്ടായിരുന്നു.
ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒപ്പം നിരവധി പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പ്രതിഷേധിക്കുകയാണ്.
സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. അതെ സമയം ഒരാള്‍ മരിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്നാൽ അത് വ്യാജ വാർത്തയാണെന്ന് പിന്നീട് പോലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്തു നിന്നും പ്രതിഷേധക്കാര്‍ മാറാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് ലാത്തിച്ചാര്‍ജ് വീശിയത്.
"ഷെഹീൻ ബാഗ്" മോഡൽ പ്രതിഷേധം ചെന്നൈയിലും, പോലീസിന്റെ നാരനായാട്ട് വേറെയും!
ഇതേതുടര്‍ന്ന്, തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിലേക്കും സമരം വ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഇതിനോടകം തന്നെ പ്രതിഷേധം വ്യാപകമായിക്കഴിഞ്ഞു.
സേലം, കോയമ്പത്തൂർ, തൂത്തുക്കുടി, ചെങ്കൽപേട്ട്, രാമനാഥപുരം, കരൂർ, ചെന്നൈയിൽ ഗിണ്ടി, മണ്ണടി, പുതുപ്പേട്ട്, മൗണ്ട് റോഡ് എന്നിവിടങ്ങളിൽ കൂടുതലും പ്രതിഷേധം ആഞ്ഞടിക്കുന്നത്.
ഷെഹീൻ ബാഗ് സമരം ചെന്നൈയിലും,,പൗരത്വനിയമത്തിനെതിരെ ജനരോഷം ആളിക്കത്തുത്തുന്നു!