മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ല,എങ്കിൽ തടങ്കൽ പാളയത്തിലേയ്ക്ക് ആദ്യം പോകുന്നയാൾ താനായിരിക്കുമെന്ന് പ്രഖ്യാപിച്ച്‌ രാജസസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായുമായി ബന്ധപ്പെട്ടാണ് രാജസ്ഥാൻ മുഘ്യമന്ത്രി ഇങ്ങനെയൊരു രൂക്ഷ വിമർശനവുമായി എത്തിയത്.

 

 

 

   ഒപ്പം തന്നെ രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജയ്പൂരിൽ സിഎഎക്കെതിരെ നടന്ന പ്രതിഷേധ യോഗത്തിൽ പങ്കെടുത്താണ് അശോക് ഗെലോട്ടിന്‍റെ വിമർശനങ്ങൾ.

 

 

    പൗരത്വ നിയമ ഭേദഗതി എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ബന്ധമായും പുനഃപരിശോധിക്കണമെന്നും, ഭരണഘടനയ്ക്ക് എതിരാണിതെന്നും, ഇത് പിന്‍വലിച്ച് രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും  ഗെലോട്ട് പറഞ്ഞു. പ്രതിഷേധക്കാർക്കൊപ്പം സംസ്ഥാനത്തെ സർക്കാരും കോൺഗ്രസും ഉണ്ടെന്നും ഗെലോട്ട് പറഞ്ഞു.

 

 

 

    ദേശീയ ജനസംഖ്യ രജിസ്റ്ററിൽ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ചുള്ള ചോദ്യമുണ്ടെന്ന് പറഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി. തനിക്ക് അത് അറിയില്ലെന്നും, ഇത്തരത്തിൽ ആർക്കേലും തടങ്കൽ പാളയത്തിലേക്ക് പേകേണ്ട സാഹചര്യമുണ്ടായാൽ താനായിരിക്കും ആദ്യം പോവുകയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

    'നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശം സർക്കാരിനുണ്ട്, എന്നാല്‍ അത് ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ടായിരിക്കണമെന്നാണ് മുഘ്യമന്ത്രി അഷോക് പറഞ്ഞത്. ദേശീയ പൗരത്വ നിയമത്തിനെതിരായി രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

 

 

 

 

 

    ഡൽഹിയിലെ ഷഹീൻ ബാഗിലേതു പോലുള്ള സമാന സമരമാണ് കഴിഞ്ഞ ദിവസം ചെന്നൈയിലും മിക്കയിടങ്ങളിലും നടന്നത്.സർക്കാർ ജനങ്ങളുടെ വികാരം മനസിലാക്കേണ്ട സമയം അതിക്രമിച്ചുവെന്നും,അദ്ദേഹം പറഞ്ഞു. .

 

 

തടങ്കൽ പാളയത്തിലേക്ക് ആദ്യമായി പോകുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ച്‌ രാജസ്ഥാൻ മുഘ്യമന്ത്രി മോദി സർക്കാരിന്റെ ദേശീയ പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച്‌ രാജസ്ഥാൻ മുഘ്യമന്ത്രി.

 

പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കനേഷുമാരി (സെന്‍സസ്)ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

 

 

 

 

 

Find out more: