ബിജെപിക്കാർ കളിച്ചു കളിച്ചു അങ്ങ് സിബിഎസ്‌സി വരെ എത്തിയിട്ടുണ്ട്.പക്ഷെ സംഭവം ചോദ്യ പേപ്പറിൽ ആണെന്ന് മാത്രം. സെക്ഷന്‍ സി വിഭാഗത്തിലാണ് ഇത്തരത്തിലൊരു ചോദ്യം ചോദിച്ചിരിക്കുന്നത്.
ഈ വിഭാഗത്തിലെ പല ചോദ്യങ്ങളും ഓപ്ഷണലാണ്. എന്നാല്‍ ഈ ചോദ്യം നിർബന്ധമായും ഉത്തരം എഴുതേണ്ടതായിരുന്നു.
ബി ജെ പിയുടെ സവിശേഷതകള്‍ വിവരിക്കാനാവശ്യപ്പെട്ട് സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയില്‍.
ഇന്ന് ടന്ന പരീക്ഷയില്‍ 31ാമത്ത ചോദ്യമായാണ് ബി ജെ പിയെക്കുറിച്ച് ചോദ്യം ചോദിക്കുന്നത്.
അഞ്ച് മാര്‍ക്കിനുള്ള ചോദ്യമായിരുന്നു ഇത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സവിശേതയെക്കുറിച്ച് സിലബസില്‍ പഠിപ്പിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
നിരവധി വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങളെന്നാണ് പൊതുവായ വിമര്‍ശനം.
പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് ചോദ്യ പേപ്പറിലാണ് വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
നാല് മാർക്ക് വീതമാണ് ചോദ്യത്തിന് നൽകിയിരിക്കുന്നത്. ചോദ്യപേപ്പറിൽ 29 -ാം ചോദ്യമായാണ് നെഹ്രുവിനെ കുറിച്ചുള്ള ചോദ്യം നൽകിയിരിക്കുന്നത്. ചോദ്യം ഇങ്ങനെ-‘ രാജ്യ പുരോഗതിയിൽ നെഹ്രു വരുത്തിയ വീഴ്ചകൾ’. 32-ാം ചോദ്യമാണ് ബിജെപി പാർട്ടി ചിഹ്നം വരയ്ക്കുക എന്നത്.
അതേസമയം, വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന വിശദീകരണവുമായി സിബിഎസ്ഇ രംഗത്തെത്തി.ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യല്‍ സയന്‍സില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു സിബിഎസ്ഇയുടെ വാദം. എന്നാല്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച ചോദ്യങ്ങളൊന്നും പരീക്ഷയിൽ ഉണ്ടായിരുന്നില്ല.
രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് പഠിക്കാന്‍ സിലബസിലുണ്ടെങ്കിലും ഇത്തരമൊരു ചോദ്യം വിചിത്രമാണ്. രാജ്യത്തെ പ്രധാന പാര്‍ട്ടിക്കളെക്കുറിച്ചെല്ലാം സിലബസിലുണ്ട്. പാര്‍ട്ടികളെക്കുറിച്ചുള്ള പ്രാഥമിക അറിവുകളാണ് പഠിപ്പിക്കുന്നത്.