ലോക്ക് ഡൗൺ ഇനിയും നീട്ടാൻ  സാധ്യത ഏറെയാണ്. ഇതിനായുള്ള എല്ലാ തീരുമാനങ്ങളും ഉടൻ തന്നെ പുറത്തു വരും. . ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവൂവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

 

  വിദേശത്തുള്ളവരുടെ കാര്യത്തിൽ കേന്ദ്രം ഇടപെടണമെന്ന് കേരളം നേരത്തെ പറഞ്ഞിരുന്നതാണ്.പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സംസ്ഥാനങ്ങളുടെ തീരുമാനത്തിന് വിടാതെ കേന്ദ്രം രണ്ടാഴ്ചത്തേക്കാകും ലോക്ക് ഡൗൺ നീട്ടുക.ലോക്ക് ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട്.

 

 

  അതായത് രാജ്യത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ നീട്ടാൻ ധാരണയായെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കും. കൂടുതൽ മേഖലകൾക്ക് ഇളവ് നൽകികൊണ്ടാകും ലോക്ക് ഡൗൺ നീട്ടുക.  ആദ്യം സംസാരിച്ച 11ൽ 10 സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടാൻ ആവശ്യപ്പെടുകയായിരുന്നു. ഡൽഹി, പഞ്ചാബ്, മഹാരാഷ്ട്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടാൻ ആവശ്യപ്പെട്ടത്.

 

  യോഗത്തിൽ പങ്കെടുത്ത കൂടുതൽ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. ഘട്ടം ഘട്ടമായേ ഇത് പിൻവലിക്കാവുവെന്നും ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. കാർഷിക, വ്യവസായ മേഖലകൾക്ക് ലോക്ഡൗണിൽനിന്ന് ഇളവു ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. റാപിഡ് ടെസ്റ്റിങ്ങിനായുള്ള കിറ്റുകൾ വേഗത്തിൽ ലഭ്യമാക്കണമെന്നും അമരീന്ദർ സിങ്ങ് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

 

  ലോക്ക് ഡൗൺ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും യോഗത്തിൽ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ശരിയായ തീരുമാനം പ്രധാനമന്ത്രി എടുത്തിട്ടുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

 

  ഇന്ന്, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥാനം മികച്ചതാണെന്നും, കാരണം തങ്ങൾ നേരത്തെ ലോക്ക്ഡൗൺ ആരംഭിച്ചെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ ഇപ്പോൾ അവസാനിപ്പിച്ചാൽ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളും ഇല്ലാതാകുമെന്നും നീട്ടേണ്ടത് ആവശ്യമാണെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. 

 

Find out more: