
കോവിഡ് ബ്രിട്ടണിലും പിടിമുറുക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ മൂന്നാഴ്ചകൂടി ലോക്ക്ഡൗണ്‍ കാലാവധി നീട്ടി.
ബ്രിട്ടണില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 861 പോണ് രാജ്യത്ത് മരിച്ചത്. ഇതുവരെ 13,729 പേരാണ് മരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഒരുലക്ഷം പേര്‍ക്കാണ് ബ്രിട്ടണില്‍ രോഗം ബാധിച്ചിട്ടുള്ളത്. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ഇതുവരെയുള്ള നടപടിക്രമങ്ങള്‍ക്കൊണ്ട് സാധിച്ചിട്ടില്ല.
പരിശോധന കൂടുതല്‍ വ്യാപിപ്പിക്കാതെ വൈറസ് ബാധ പിടിച്ചുനിര്‍ത്താനാവില്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. നിലവില്‍ പ്രതിദിനം 35,000 പേരെ പരിശോധിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സാമൂഹ്യഅകലം പാലിച്ചേ മതിയാകൂ എന്ന അവസ്ഥ കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ നീട്ടുന്നത്.
കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൃദ്ധസദനങ്ങളില്‍ അടക്കം രോഗം പടര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
അടുത്ത മൂന്ന് ആഴ്ചകൂടി ലോക്ക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ ഇപ്പോള്‍ പിന്‍വലിച്ചാല്‍ അത് വളരെ നേരത്തെയായിപ്പോകുമെന്നും അത് ദോഷകരമായിത്തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൗണ്‍, കൈയുറകള്‍, മാസ്‌കുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം പരാതിപ്പെടുന്നണ്ട്.
1600 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.നിലവിൽ പല രാജ്യങ്ങളും വളെരെ ഏറെ ഗുരുതര അവസ്ഥയിലേക്ക് പോയികൊണ്ട് ഇരിക്കുന്നത്. ഇതിൽ നിന്നും കരകയറാൻ ഉള്ള കഠിന ശ്രമത്തിലാണ് ലോകം.
പല രാജ്യങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍