അതിർത്തിയിലെ പ്രശ്ങ്ങൾക്കു കാരണം ഇന്ത്യ ആണെന്ന് ചൈന പ്രതി റോയി മന്ത്രാലയം അഭിപ്രായപ്പെട്ടു. അതായത് അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വു ക്വിയാന്‍ പറഞ്ഞതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്‍തു. ബെയ്‍ജിങ്ങില്‍ പതിവ് വാര്‍ത്താ സമ്മേളനത്തിനിടെയാണ് വു ക്വിയാന്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പമാര്‍ശം നടത്തിയത്.

 

 

 

   മാത്രവുമല്ല ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യക്കാണെന്ന് ചൈന. ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാനാണ് ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ലഡാഖ് ഗാല്‍വന്‍ താഴ്‍വരയില്‍ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ കരസേന തലവന്‍ ഇവിടെ സന്ദര്‍ശനം നടത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് കരസേന തലവന്‍ നടത്തുന്നത്.

 

 

 

  ചൈനീസ് പട്ടാളത്തിന് എതിരെ പൊരുതിയ ഇന്ത്യന്‍ സൈനികര്‍ക്ക് അദ്ദേഹം അഭിനന്ദന കാര്‍ഡുകള്‍ സമ്മാനിച്ചു - ഫോട്ടോ ട്വീറ്റ് ചെയ്‍ത് എഡിജി-പിഐ അറിയിച്ചു.ജൂണ്‍ 15-നാണ് ഇന്ത്യന്‍ സൈനികരും ചൈനീസ് പട്ടാളക്കാരും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. ആയുധങ്ങളില്ലാതെ നടന്ന സംഘട്ടനത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇന്ത്യന്‍ ആര്‍മി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൈനീസ് സര്‍ക്കാര്‍ പരിക്കേറ്റ സൈനികരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

 

   ഗാല്‍വന്‍ താഴ്‍വര ഇന്ത്യയുടെ സ്വന്തമാണെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.ഇന്ത്യ - ചൈന അതിര്‍ത്തിയിൽ ഇരുസൈന്യങ്ങളും നേര്‍ക്കു നേര്‍ തുടരുന്നതിനിടെയാണ് ഗാൽവൻ താഴ്‍‍വരയിൽ അവകാശവാദമുയര്‍ത്തി ചൈന രംഗത്തെത്തുന്നത്.യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗാൽവൻ താഴ്‍‍വര തങ്ങളുടേതാണെന്നും വര്‍ഷങ്ങളോളം ചൈനീസ് സൈന്യം മേഖലയിൽ പട്രോളിങ് നടത്തിയിരുന്നുവെന്നുമാണ് ചൈനയുടെ വാദം. തിങ്കളാഴ്ച രാത്രിയിൽ ഗാൽവൻ താഴ്‍‍വരയിലുണ്ടായ സംഘര്‍ഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.

 

 

 

  സംഘര്‍ഷത്തിൽ 76 ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ പിടിയിലായിരുന്ന 10 സൈനികരെ ചൊവ്വാഴ്ച മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.അതോടൊപ്പം യഥാര്‍ഥ നിയന്ത്രണരേഖയുടെ ചൈനീസ് ഭാഗത്താണ് ഗാൽവൻ താഴ്‍‍വര സ്ഥിതി ചെയ്യുന്നതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വാദം. പ്രദേശത്ത് വര്‍ഷങ്ങളായി ചൈനീസ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ അവിടെ പട്രോളിങ് നടത്തുന്നുണ്ടെന്നും വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

 

 

 

 

   എന്നാൽ ഏപ്രിൽ മാസത്തിൽ ഇന്ത്യ ഏകപക്ഷീയമായി ഗാൽവൻ വാലിയിൽ റോഡുകളും പാലങ്ങളഉം നിര്‍മിച്ചെന്നും യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നും ചൈന ആരോപിച്ചു. മെയ് ആറിന് ചൈനീസ് ഭൂപ്രദേശത്ത് കടന്നു കയറിയ ഇന്ത്യൻ സൈന്യം ബാരിക്കേഡുകള്‍ സ്ഥാപിച്ചെന്നും ചൈനീസ് പട്രോളിങ് തടസ്സപ്പെടുത്തിയെന്നും ചൈന ആരോപിച്ചു. ഇതോടെ ചൈനീസ് സൈന്യത്തിന് അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്താൻ കൂടുതൽ നടപടികള്‍ സ്വീകരിക്കേണ്ടി വരികയായിരുന്നുവെന്നുമാണ് ചൈനയുടെ വാദം.

Find out more: