കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന്! രാവിലെ 9 മണി മുതൽ വൈകീട്ട് നാല് മണിവരെ വോട്ടെടുപ്പ് നടക്കും. അന്ന് തന്നെ വോട്ടെടുപ്പ് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കേരളത്തിൽ ഒഴിവ് വരുന്ന മുന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. കേരളത്തിൽ ഒഴിവ് വരുന്ന മുന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജികൾ അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നിർദേശം.
നാമനിർദേശ പത്രിക ചൊവ്വാഴ്‌ച മുതൽ സമർപ്പിക്കാം. ഏപ്രിൽ 20നകം നാമനിർദേശപത്രിക സമർപ്പിക്കണം. സൂക്ഷമപരിശോധന ഏപ്രിൽ 21ന് നടക്കും. ഏപ്രിൽ 23 ആണ് നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിലുള്ള നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും അവരാണ് നിലവിലെ മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടി വെക്കാൻ കേന്ദ്ര നിയമമന്ത്രാലയം ശുപാർശ ചെയ്‌തിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ നിയമസഭയുടെ കാലാവധിക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകി.നേരത്തെ ഏപ്രിൽ 12 നാണ് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നുന്നത്. എന്നാൽ വിജ്ഞാപനം. പുറപ്പെടുവിക്കുന്ന ദിവസം തെരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുകയായിരുന്നു. അതേസമയം ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്. സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജികൾ അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
നിലവിലുള്ള നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും അവരാണ് നിലവിലെ മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടി വെക്കാൻ കേന്ദ്ര നിയമമന്ത്രാലയം ശുപാർശ ചെയ്‌തിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഈ നിയമസഭയുടെ കാലാവധിക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകി.
Find out more: