കേന്ദ്രത്തെ കാത്തിരിക്കാതെ കേരളം വാക്‌സിൻ നേരിട്ട് വാങ്ങാൻ ഒരുങ്ങുന്നു! ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചതായി മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.വാക്സിൻ നേരിട്ട് വാങ്ങാൻ നടപടിയുമായി സംസ്ഥാന സർക്കാർ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചിലയിടത്ത് ആൾക്കൂട്ടമുണ്ടാകുന്നുണ്ട്. വാക്സിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിൻറെ സാഹചര്യമില്ലെന്നും. ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പോയി വാക്സിനെടുക്കാൻ കഴിയൂ. നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവർക്ക് വാക്സിൻ നൽകാൻ പൊതുധാരണ ആയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. വാക്സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷൻ സെഷനുകൾ ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ചീഫ് സെക്രട്ടറിയും ആരോഗ്യ ധനസെക്രട്ടറിമാരും ഉൾപ്പെട്ട സമിതിക്കാണ് ചുമതലയുള്ളത്. കേന്ദ്ര സർക്കാർ വാക്സിൻ നൽകുന്നത് കാത്തിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിന്നീട്, അവർ തീരുമാനിക്കുകയാണെങ്കിൽ പണം സംസ്ഥാനത്തിന് നൽകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കിൽ അവർക്ക് മുൻഗണന നൽകും. ഇക്കാര്യം പഠിച്ച് ഉടൻതന്നെ മാനദണ്ഡം ഉണ്ടാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ളവർക്ക് ഒന്നാം തീയതി മുതൽ വാക്സിൻ കൊടുക്കും എന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തിൽ 1.65 കോടി പേർ സംസ്ഥാനത്ത് വരും. അതിനാൽത്തന്നെ വാക്സിൻ നൽകുന്നതിൽ ക്രമീകരണം കൊണ്ടുവരേണ്ടിവരും.
ആദ്യത്തെ ഡോസ് വാക്സിനെടുത്തവർ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കിൽ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. അതിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഭൂരിപക്ഷം ആളുകൾക്കും നൽകിയിട്ടുള്ളത് കോവിഷീൽഡ് വാക്സിനാണ്. ആ വാക്സിൻറെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്കൂട്ടേണ്ടതില്ല.
മറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വാർതത്താസമ്മേളനത്തിൽ വ്യക്തമാക്കി. പക്ഷെ കേന്ദ്രത്തിൽനിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനിൽക്കാൻ ഉദ്ദേശിക്കുന്നില്ല. കേന്ദ്രത്തിന്റെ നേരത്തെയുള്ള വാക്സിൻ നയത്തിൻറെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങുക മാത്രമേ നമുക്ക് നിർവാഹമുള്ളൂ. അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വാക്സിൻ കമ്പിനികളുമായി ഉൾപ്പെടെ ചർച്ച നടത്തുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് വാക്സിന് ഓർഡർ കൊടുക്കാൻ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Find out more: