ഇത്തവണയും എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സാഹിത്യകാരൻ എൻ.എസ്. മാധവൻ! എല്‍ഡിഎഫ്- 80, യുഡിഎഫ്- 59, ട്വന്‍റി-20- 1 സീറ്റ് എന്നിങ്ങനെയാണ് എൻഎസ് മാധവന്‍റെ പ്രവചനം. ബിജെപി ഒരിടത്തും വിജയിക്കില്ലെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ട്വന്‍റി-20യ്ക്ക് എറണാകുളത്ത് ഒരു സീറ്റ് ലഭിക്കുമെന്ന ശ്രദ്ധേയമായ പ്രവചനവും അദ്ദേഹം നടത്തി എന്നത് ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി എല്‍ഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് സാഹിത്യകാരൻ എൻഎസ് മാധവൻ.



തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എൻഎസ് മാധവൻ തെരഞ്ഞെടുപ്പ് പ്രവചനം പങ്കുവെച്ചത്. ഓരോ ജില്ലയിലും മുന്നണികൾക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണവും അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ പ്രവചിച്ചിട്ടുണ്ട്. നേമത്ത് കഴിഞ്ഞ തവണ ബിജെപിയ്ക്ക് ലഭിച്ച ഏക സീറ്റ് ഇത്തവണ നഷ്ടപ്പെടുമെന്നാണ് എൻഎസ് മാധവൻ പ്രവചിക്കുന്നത്. തിരുവനന്തപുരത്ത് യുഡിഎഫിന് അഞ്ച് സീറ്റുകളും എൽഡിഎഫിന് 9 സീറ്റുകളുമാണ് ലഭിക്കുകയും അദ്ദേഹം പറയുന്നു. കൊല്ലത്ത് യുഡിഎഫ്- 4, എൽഡിഎഫ്- 7, പത്തനംതിട്ട യുഡിഎഫ്- 1, എൽഡിഎഫ്- 4 എന്നിങ്ങനെയാണ് എൻഎസ് മാധവൻ പ്രവച്ചിക്കുന്നത്. അലപ്പുഴ യുഡിഎഫ്- 4, എൽഡിഎഫ്- 5, കോട്ടയം യുഡിഎഫ്- 4, എൽഡിഎഫ്- 5, ഇടുക്കി യുഡിഎഫ്- 3, എൽഡിഎഫ്- 2, എറണാകുളം യുഡിഎഫ്- 9, എൽഡിഎഫ്- 4, മറ്റുള്ളവർ-1, തൃശൂർ യുഡിഎഫ്- 4, എൽഡിഎഫ്- 9, പാലക്കാട് യുഡിഎഫ്- 3, എൽഡിഎഫ്- 9, മലപ്പുറം യുഡിഎഫ്- 13, എൽഡിഎഫ്- 3, കോഴിക്കോട് യുഡിഎഫ്- 4, എൽഡിഎഫ്- 9, വയനാട് യുഡിഎഫ്- 1, എൽഡിഎഫ്- 2, കണ്ണൂർ യുഡിഎഫ്- 2, എൽഡിഎഫ്- 9, കാസർകോട് യുഡിഎഫ്- 2, എൽഡിഎഫ്- 3 എന്നിങ്ങനെയാകും വിവിധ ജില്ലകളിലെ സീറ്റുനിലയെന്നും എൻഎസ് മാധവൻ പ്രവചിക്കുന്നു.



ആഹ്ളാദപ്രകടനങ്ങളും മറ്റും വിലക്കിയിട്ടുണ്ട്. എന്നാൽ ഭരണത്തുടർച്ചയാകുമോ അതോ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന പതിവ് കേരളം ആവർത്തിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഭരണട്ടതുടർച്ചയുണ്ടാകുമെന്ന് പ്രീ പോൾ സർവേ ഫലങ്ങളും എൽഡിഎഫും പറയുമ്പോൾ, ഭരണമാറ്റം ഉറപ്പാണെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ഇരുമുന്നണികൾക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്നും നിർണായക ശക്തിയായി മാറുമെന്ന് ബിജെപിയും പറയുന്നു. അത് എന്തായാലും ദിവസങ്ങൾക്കകം അറിയാം. സംസ്ഥാനത്തത്തിന്‍റെ വിധി നിർണയിക്കാൻ സാധ്യതയുള്ള 30 മണ്ഡലങ്ങളെയും അവിടുത്തെ മത്സരവും അറിയാം.



 2016ലെ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടന്ന 28 മണ്ഡലങ്ങളിലെ ജനവിധി എന്താകും എന്ന് തന്നെയാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വോട്ടെണ്ണൽ ദിനം അവസാന നിമിഷം വരെ ലീഡ് നില മാറിമറിഞ്ഞ മണ്ഡലങ്ങൾ ഇത്തവണയും നിർണായകമാണ്. 5,000ത്തിന് താഴെ ഭൂരിപക്ഷത്തിന് മുന്നണികൾ വിജയിച്ച് 28 മണ്ഡലങ്ങളാണ് കഴിഞ്ഞതവണ ഉണ്ടായിരുന്നത്. 43 വോട്ടുകള്‍ മുതല്‍ 4891 വോട്ടുകള്‍ക്ക് വരെ ഭൂരിപക്ഷം ഉള്ളവയാണ് ഇവ. ഇതിന് പുറമെ 2019ലെ ഉപതെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൂടി അയ്യായിരത്തിൽ താഴെയായിരുന്നു. 

Find out more: