ഭരണത്തുടർച്ച ബിജെപിക്ക് ലഭിക്കുമോ? അറിയാം ചിലത്! വോട്ടെടുപ്പിന് പിന്നാലെ ചേർന്ന യോഗങ്ങളിൽ ജയസാധ്യതകൾ ഇടത് - വലത് മുന്നണികൾ വിലയിരുത്തിയിരുന്നു. 80 സീറ്റുകൾ നേടി യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. 80 മുതൽ 100 സീറ്റുകൾ വരെ നേടുമെന്ന വിലയിരുത്തലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. എന്നാൽ പല മണ്ഡലങ്ങളിലെയും ജയസാധ്യത നിശ്ചിയിക്കുക ബിജെപി വോട്ടുകളായിരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പല മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ നിർണായകമാണെന്ന് ഇടത് - വലത് മുന്നണികൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇത്തവണ മൂന്ന് മണ്ഡലങ്ങളിൽ വിജയസാധ്യത കൂടുതലാണെന്നാണ് ബിജെപി വിലയിരുത്തൽ. അതിന് കാരണം ഇടതുമുന്നണിയുടെ ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണെന്നാണ് ബിജെപിയുടെ നിഗമനം.
സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച നേമം ഉൾപ്പെടെയുള്ള ഈ മണ്ഡലങ്ങളിൽ വിജയത്തിലേക്ക് എത്താൻ കഴിയുന്ന വോട്ടുകൾ ധാരാളമുണ്ടെന്നാണ് ബിജെപി വിലയിരുത്തൽ. എന്നിട്ടും മഞ്ചേശ്വരത്തും കാസർകോടും തോൽവിക്ക് കാരണമാകുന്നത് ഇടത് - വലത് മുന്നണികളുടെ ക്രോസ് വോട്ടിങ് ആണെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. ബിജെപിക്ക് സാധ്യത വർധിക്കുമ്പോൾ ഇടതുപക്ഷ വോട്ടുകൾ വലത്തേക്കോ, വലതുപക്ഷ വോട്ടുകൾ ഇടത്തോട്ടോ മാറുന്നതാണ് തോൽവിക്ക് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ.
ക്രോസ് വോട്ടിങ് ഇത്തവണ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം ഉറച്ച് വിശ്വസിക്കുന്ന മണ്ഡലങ്ങളാണ് നേമം, കാസർകോട്, മഞ്ചേശ്വരംഈ മണ്ഡലങ്ങളിൽ ക്രോസ് വോട്ടിങ് രൂക്ഷമാണെന്ന് ബിജെപി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും കാസർകോഡ് ജില്ലാ പ്രസിഡൻ്റ് കെ ശ്രീകാന്തുമാണ് ബിജെപി സ്ഥാനാർഥികൾ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താമര വിരിഞ്ഞതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച മണ്ഡലമാണ് നേമം എന്നതും ബിജെപിക്ക് സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ തവണ 89 വോട്ടുകൾക്ക് തോറ്റ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് ഉറച്ച വിജയ പ്രതീക്ഷയുണ്ട്. കാസർകോട് ഇത്തവണ വിജയത്തിൽ കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കുന്നിമില്ല.നേമം, മഞ്ചേശ്വരം, കാസർകോട് എന്നീ മൂന്ന് മണ്ഡലങ്ങളിലും ഇത്തവണ വോട്ട് മറിക്കൻ ഭീഷണി ഉണ്ടാകില്ലെന്ന വിലയിരുത്തൽ ബിജെപിക്കുണ്ട്.മഞ്ചേശ്വരത്ത് സ്വന്തം വോട്ടുകൾ മറിഞ്ഞില്ലെന്ന് യുഡിഎഫ് വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഇടതുപക്ഷ വോട്ടുകളിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നേമത്ത് ഏറ്റവും മികച്ച സ്ഥാനാർഥികളെ ഇടത് - വലത് മുന്നണികൾ രംഗത്തിറക്കിയതിനാൽ ക്രോസ് വോട്ട് നടക്കില്ലെന്ന് ബിജെപി കരുതുന്നുണ്ട്. കെ മുരളീധരനും വി ശിവൻകുട്ടിയുമാണ് മണ്ഡലത്തിലെ യുഡിഎഫ് - എൽഡിഎഫ് സ്ഥാനാർഥികൾ. കാസർകോട്ടെ സ്വന്തം വോട്ടുകൾ ഇത്തവണ മറിയില്ലെന്ന് ബിജെപി വിലയിരുത്തലുമുണ്ട്.ഭരണത്തുടർച്ച ഉണ്ടാകുമെന്ന് സിപിഎം ഉറച്ച് വിശ്വസിക്കുന്നതിനാലും കോൺഗ്രസ് ഭരണം തിരിച്ച് പിടിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്‌ത ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നേമം, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ ക്രോസ് വോട്ടിങിന് സാധ്യതയില്ലെന്ന് ബിജെപി കണക്കു കൂട്ടുന്നുണ്ട്ഷാഫി പറമ്പിൽ സ്ഥാനാർഥിയായ പാലക്കാട് മണ്ഡലത്തിൽ അനുകൂല വോട്ട് വീഴാനുള്ള സാധ്യത ബിജെപി തള്ളിക്കളയുന്നില്ല. സ്വന്തം വോട്ടുകൾ കുറവുള്ള മണ്ഡലങ്ങളിൽ ഒന്നായ പാലക്കാട് മെട്രോമാൻ ഇ ശ്രീധരനാണ് ബിജെപി സ്ഥാനാർഥി. സിപിഎമ്മിന് ഷാഫിയോടുള്ള എതിർപ്പ് തങ്ങൾക്ക് അനുകൂലമാകുമോ എന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്. എന്നാൽ ജയത്തിലേക്ക് എത്താൻ ഈ സാഹചര്യം സഹായിക്കില്ലെന്നും വിലയിരുത്തലുണ്ട്.
Find out more: