പരാജയം അംഗീകരിക്കുന്നു: ബിജിഎപിയുമായി വോട്ടു കച്ചവടം നടത്തിയിട്ടുണ്ടെന്ന് ജോസ് കെ മാണി! പരാജയം അംഗീകരിക്കുന്നുവെന്നും മണ്ഡലത്തിൽ വിജയിച്ച മാണി സി കാപ്പനെ അഭിനന്ദിക്കുന്നുവെന്നും ജോസ് കെ മാണി മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, യുഡിഎഫും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം നടന്നതായി ജോസ് കെ മാണി ആരോപിച്ചു. പാലായിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ജോസ് കെ മാണി. ബിജെപിയുമായി ഒത്തുകളി നടന്നിട്ടുണ്ടെന്നും വോട്ടുകച്ചവടമുണ്ടെന്നും അദ്ദേഹം കണക്കുകൾ നിരത്തി ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 28000ത്തോളം വോട്ട് ലഭിച്ചിരുന്നുവെന്നും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 24800 വോട്ടുകൾക്കും മുന്നിലായിരുന്ന ബിജെപിയ്ക്ക് ഇത്തവണ പതിനായിരത്തോളം വോട്ടുകൾ മാത്രമാണ് ലഭിച്ചതെന്നും ഈ വോട്ടുകൾ യുഡിഎഫിനാണ് ലഭിച്ചതെന്നുമാണ് ജോസ് കെ മാണിയുടെ ആരോപണം.
പാലായിലെ പരാജയം അംഗീകരിക്കുന്നു ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് ജോസ് കെ മാണി ആരോപിച്ചു. പാലായിൽ വലിയ വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും പാലാ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയും എൻസികെ നേതാവുമായ മാണി സി കാപ്പൻ പതിമൂവായിരത്തോളം വോട്ടുകളുടെ ലീഡിനാണ് ജയിച്ചത്. പാലായ്ക്കു പുറമെ മറ്റു പല മണ്ഡലങ്ങളിലും ഇതുപോലെ യുഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേരള കോൺഗ്രസ് എടുത്ത രാഷ്ട്രീയ തീരുമാനം ശരിയാണെന്നു തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് മത്സരിച്ചത് യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണെന്നും ഇവിടങ്ങളിലെല്ലാം യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടായെന്നും ജോസ് കെ മാണി പറഞ്ഞു.
മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാവിലെ പത്ത് മണിയോടെ അഞ്ഞൂറോളം വോട്ടുകളുടെ ലീഡാണ് കെകെ രമയ്ക്കുള്ളത്.ഉറച്ച ആർഎംപി വോട്ടുകൾക്കു പുറമെ യുഡിഎഫ് പിന്തുണ കൂടി ലഭിക്കുന്നതോടെ മണ്ഡലത്തിൽ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരൻ്റെ ഭാര്യ കൂടിയായ കെകെ രമ. വോട്ടെണ്ണലിനു തൊട്ടുമുൻപു പോലും കെകെ രമ മികച്ച വിജയപ്രതീക്ഷയാണ് പ്രകടിപ്പിച്ചിരുന്നത്.
വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ ഗ്രാമപഞ്ചായത്തുകളുമാണ് വടകര മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് - ആർഎംപി സഖ്യത്തിന് ഇടതുമുന്നണിയെക്കാൾ രണ്ടായിരത്തിലേറെ വോട്ടുകൾ നേടാൻ സാധിച്ചിരുന്നു. ഒഞ്ചിയം, അഴിയൂർ ഗ്രാമപഞ്ചായത്തുകൾ ഭരിക്കുന്നതും ആർഎംപി സഖ്യമാണ്.
Find out more: