സംസ്‌ഥാനത്ത് യുഡിഎഫ് ബിജെപി വോട്ടുകച്ചവടം നടന്നോ? ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടും എൽഡിഎഫ് ജയിച്ചെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 90 മണ്ഡലങ്ങളിലെ കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരിക്കുന്നത്. വോട്ടെണ്ണലിൻറെ തലേദിവസം വരെ നല്ലരീതിയിൽ ജയിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞത് കച്ചവട കണക്കിൻറെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ കണക്കുകളും ആരോപണവും അറിയാം.നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി- യുഡിഎഫ് വോട്ടുകച്ചവടം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നേതാക്കളെല്ലാം കൊണ്ട് വന്ന് പ്രചാരണം നടത്തി തെരഞ്ഞെടുപ്പ് ഫലം വന്നപ്പോ 140 മണ്ഡലങ്ങളിൽ 90 ഇടത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്ര ഭീമമായി എങ്ങിനെ വോട്ട് കുറഞ്ഞു? പുതിയ വോട്ടർമാരുണ്ട്. ആ വർധന ഏതൊരു പാർട്ടിക്കും കിട്ടേണ്ടതാണ്.



ബിജെപിക്ക് അത് എന്തുകൊണ്ട് കിട്ടിയില്ലെന്നും പിണറായി ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാസർകോട്-2, കണ്ണൂർ-5, വയനാട്-2, കോഴിക്കോട്-9, മലപ്പുറം-9,പാലക്കാട്-5, തൃശൂർ-6, എറണാകുളം-12, ഇടുക്കി-5, ആലപ്പുഴ-6, കോട്ടയം-9, പത്തനംതിട്ട-5, കൊല്ലം-5, തിരുവനന്തപുരം-10 ഇങ്ങനെയാണ് കുറവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 90 മണ്ഡലങ്ങളിൽ ഇത്തവണ ബിജെപിക്ക് വോട്ട് വിഹിതത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നേറുമെന്നാണ് ബിജെപി അവകാശപ്പെട്ടത്. യുഡിഎഫ് വോട്ടിലുണ്ടായ വർധനവ് ബിജെപിക്ക് വോട്ട് കുറഞ്ഞപ്പോഴാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് വോട്ട് മറിച്ചതിൻറെ പ്രകടമായ തെളിവാണ്. ഇങ്ങിനെ പത്തോളം സീറ്റിൽ യുഡിഎഫിന് വോട്ട് മറിച്ച് വിജയിക്കാനായി. അല്ലായിരുന്നുവെങ്കിൽ യുഡിഎഫിൻറെ പതനം ഇതിലും വലുതായേനെയെന്നും പിണറായി പറയുന്നു. 'കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം പുതിയ വോട്ടർമാർ വന്നു. സ്വാഭാവികമായി അതിന്റെ വർധനവ് ഓരോ പാർട്ടിക്കും ലഭിക്കേണ്ടതാണ്.



എന്തേ ഇത്രമാത്രം പ്രവർത്തനം നടത്തിയിട്ടും ബിജെപിക്ക് അത് ലഭിക്കാതെ പോയി. നമ്മുടെ നാടിന്റെ ചരിത്രത്തിൽ ഇത്രവലിയ ചോർച്ച മുമ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നതാണ് ഉയർന്നുവന്ന കണക്കുകൾ. പുറമേ കാണുന്നതിനേക്കാൾ വലിയ വോട്ട് കച്ചവടം നടന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ജനങ്ങൾ ബിജെപിയെ കൈ ഒഴിയുന്നു എന്ന സൂചനയും ഫലം കാണിക്കുന്നുണ്ട്' മുഖ്യമന്ത്രി പറഞ്ഞു. 2016 ൽ ബിജെപിക്ക് കിട്ടിയ വോട്ടിൽ നിന്ന് ഇത്തവണ കുറവുണ്ടായെന്ന് കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി പറഞ്ഞത്.


കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയുടെ മണ്ഡലത്തിലും വോട്ട് കച്ചവടം നടന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. യുഡിഎഫ് ഇവിടെ വിജയിച്ചത് 4454 വോട്ടിനാണ് ബിജെപിയുടെ 14160 വോട്ടാണ് അവിടെ കുറഞ്ഞതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സുൽത്താൻ ബത്തേരി, പെരുമ്പാവൂർ, ചാലക്കുടി. കോവളം, കടുത്തുരുത്തി, പാലാ തുടങ്ങിയ മണ്ഡലങ്ങളിലെയും വോട്ട് വിഹിതം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വലിയ തോതിൽ വോട്ട് മറിച്ചിട്ടും എൽഡിഎഫ് പലയിടത്തും ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Find out more: