മോഡിക്കെതിരെ പോസ്റ്റർ പതിപ്പിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാഹുൽ ഗാന്ധി രംഗത്ത്! കൊവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രിക്കും സർക്കാരിനും ഉണ്ടായ പരാജയം ചൂണ്ടിക്കാട്ടിയാണ് ഡൽഹിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. "മോദിജീ എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നത്." എന്നായിരുന്നു പോസ്റ്ററിലെ വാക്യം. ഇതുതന്നെയാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ വീഴ്ചപറ്റിയ കേന്ദ്രസർക്കാരിനെ വിമർശിച്ച് പോസ്റ്റർ പതിപ്പിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. തന്നെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. സംഭവത്തിൽ 21 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു.പോസ്റ്റർ പതിച്ചതിനു പിന്നാലെ 17 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



 അറസ്റ്റിനിടയാക്കിയ പോസ്റ്റർ ട്വിറ്ററിൽ പ്രൊഫൈൽ പിക്ചറാക്കിക്കൊണ്ടാണ് രാഹുൽ പ്രതിഷേധിച്ചിരിക്കുന്നത്. തന്നെയും അറസ്റ്റ് ചെയ്യൂ എന്നും രാഹുൽ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ട്വീറ്റ് ആയിരക്കണക്കിന് ആളുകളാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് വൈറസിനെ കാണാനാകില്ല, പക്ഷെ കേന്ദ്രത്തിൻ്റെ പരാജയം നന്നായി കാണാം എന്ന് പറഞ്ഞു കൊണ്ട് രാഹുൽ രംഗത്ത് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ്. കൊവിഡ് 19 അദൃശ്യശത്രുവാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനു പിന്നാലെയാണ് കോൺഗ്രസിൻ്റെ രൂക്ഷവിമർശനം. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിൻ്റെ വീഴ്ചകൾ വ്യക്തമായി കാണാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് കേന്ദ്രത്തിനെതിരെയുള്ള കടന്നാക്രമണം.




രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് കിസാൻ സ്കീം വിതരണവേളയിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തു വന്ന സാഹചര്യത്തിലാണ് കോൺഗ്രസിൻ്റെ ആരോപണങ്ങൾ. "100വർഷത്തിനു ശേഷം ലോകത്ത് എല്ലാ മേഖലകളിലും പുതിയൊരു മഹാമാരി വലിയ ഭീഷണിയാകുകയാണ്. അദൃശ്യനായ ഒരു ശത്രുവാണ് നമുക്കു മുന്നിലുള്ളത്, അത് പല തരത്തിൽ വരുന്നു. കൊവിഡ് 19 രണ്ടാം തരംഗത്തിൻ്റെ വേളയിൽ മുന്നിലുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്തു യുദ്ധകാലാടിസ്ഥാനത്തിൽ നാം മുന്നോട്ടു പോകുകയാണ്." ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.



 കേന്ദ്രസർക്കാരിൻ്റെ കൊവിഡ് 19 പ്രതിരോധ നടപടികൾ സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളും അന്താരാഷ്ട്ര മാധ്യമങ്ങളും തുടർച്ചയായി കുറ്റപ്പെടുത്തുന്നതിനിടെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തുകയായിരുന്നു. രാജ്യത്ത് ഗ്രാമീണമേഖലകളിൽ കൊവിഡ് 19 വ്യാപിക്കുകയാണെന്നും മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നത് തടയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Find out more: