പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചാൽ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ആയുധം വാങ്ങേണ്ടിവരുമോ? പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാൽ ഡൽഹിയും യുപിയും അടങ്ങുന്ന സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടിവരുമോയെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.  രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ കേന്ദ്രവും സംസ്ഥാന സർക്കാരും ടീം ഇന്ത്യ എന്ന നിലയിൽ ഒന്നിച്ചു പ്രവർത്തിക്കണം. രണ്ടുതരത്തിൽ പ്രവർത്തിക്കേണ്ട സമയമല്ല. വാക്സിൻ നൽകേണ്ടത് കേന്ദ്രമാണ്. വാക്സിൻ വാങ്ങുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്ക് നൽകാൻ പാടില്ല. ഡൽഹിയിലെ വാക്സിൻ മുഴുവൻ തീർന്നു. 18-44 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷൻ നാല് ദിവസമായി ഡൽഹിയിൽ മുടങ്ങിയിരിക്കുകയാണെന്നും കെജ്രിവാൾ പറഞ്ഞു. പുതിയ വാക്സിൻ കേന്ദ്രങ്ങൾ തുറക്കേണ്ട സമയത്ത് പഴയവ പൂട്ടുന്നത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 



സംസ്ഥാനങ്ങളല്ല സംഭരിക്കേണ്ടത്. വാക്സിനേഷൻ വൈകും തോറും എത്ര ജീവനുകൾ നഷ്ടപ്പെടുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണെന്നും കെജ്രിവാൾ പറഞ്ഞു. "എന്റെ അറിവിൽ സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് വാക്സിൻ പോലും വാങ്ങാൻ സാധിച്ചിട്ടില്ല. സംസ്ഥാന സർക്കാരുകളോട് സംസാരിക്കാൻ വാക്സിൻ കമ്പനികൾ വിസമ്മതിക്കുകയാണ്." ഓൺലൈൻ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ദ്വീപിലെ സാഹചര്യം അറിയാൻ സന്ദർശനാനുമതി തേടിയതായി ബിനോയ് വിശ്വം എംപി പറഞ്ഞു. അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയതായും നിരവധി പേർ തന്നെ അവിടേക്ക് ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം ശക്തമാകുന്നതിനിടെ കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ വകുപ്പുകൾക്ക് ഭരണകൂടം കത്ത് നൽകി.



 ദ്വീപിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് ഉയരുന്ന വിമർശനം. അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് വ്യാഴാഴ്ച സർവ്വകക്ഷിയോഗം ഓൺലൈനായി ചേരും. അതേസമയം, ടിഎം പ്രതാപൻ എംപിയും ഹൈബി ഈഡൻ എംപിയും ലക്ഷദ്വീപ് ഐലൻഡ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ദ്വീപിലെ ജനങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും എംപിമാർ പറഞ്ഞു, ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. സർക്കാർ ജീവനക്കാരുടെ കണക്കെടുക്കുന്നത് സർവ്വീസിൽ നിന്നും പിരിച്ചുവിടാനാണെന്നാണ് ദ്വീപ് നിവാസികളുടെ സംശയം. നേരത്തെ കരാർ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ദ്വീപ് വാസികളുടെ തീരുമാനം.


ഡയറി ഫാം അടച്ചു പൂട്ടാനുള്ള നടപടി നിയമപരമായി നേരിടാനാണ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ തീരുമാനം. ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമാകുന്നതിനിടെ കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ വകുപ്പുകൾക്ക് ഭരണകൂടം കത്ത് നൽകി. ദ്വീപിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് ഉയരുന്ന വിമർശനം. അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് വ്യാഴാഴ്ച സർവ്വകക്ഷിയോഗം ഓൺലൈനായി ചേരും.   

Find out more: