ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കെ സുരേന്ദ്രനെതിരെ വിമർശനം! തെരഞ്ഞെടുപ്പ് ഫണ്ട് വിഷയത്തിലും സ്ഥാനാർഥി നിർണ്ണയം തുടങ്ങിയ വിഷയങ്ങളിലുമാണ് വിമർശനം ഉണ്ടായതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് ഫണ്ട് വിഷയത്തിലും സ്ഥാനാർഥി നിർണ്ണയം തുടങ്ങിയ വിഷയങ്ങളിലുമാണ് വിമർശനം ഉണ്ടായതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ പികെ കൃഷ്ണദാസും പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹം ഇത്തരം വിഷയങ്ങളൊന്നും പറഞ്ഞിരുന്നില്ല. സംസാരിച്ച കുമ്മനം രാജശേഖരൻ സുരേന്ദ്രനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. 



   പാർട്ടിയിൽ സമഗ്രമായ അഴിച്ചു പണി ആവശ്യമാണെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് പറയുന്നു. പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിർത്തി. സംഘടനാ സെക്രട്ടറിയും, സംസ്ഥാന അധ്യക്ഷനും, കേന്ദ്രമന്ത്രിയും മറ്റും ചേർന്നെടുക്കുന്ന തീരുമാനങ്ങളാണ് നടന്നതെന്ന് ഒരുവിഭാഗം നേതാക്കൾ വിമർശിച്ചെന്നും റിപ്പോർട്ട് പറയുന്നു.സ്ഥാനാർഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ പാളിച്ചയുണ്ടായെന്നാണ് യോഗത്തിൽ ഉയർന്ന വിമർശനങ്ങളെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതിനാൽ പാളിച്ചകൾ വന്നാൽ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും പല മണ്ഡലങ്ങളിലും ഇക്കാര്യത്തിൽ പരാതിയുണ്ടെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. 



   രണ്ടിടത്ത് കെ. സുരേന്ദ്രൻ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യപ്രകാരമായിരുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നതായി മാതൃഭൂമിയും റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത് സംസ്ഥാന അധ്യക്ഷൻറെയും മറ്റും നേതൃത്വത്തിലാണ്. എന്നാൽ കൊടകര കള്ളപ്പണ കേസിലെ പരാതിക്കാരനായ ധർമ്മരാജൻ ഫോണിൽ ബന്ധപ്പെട്ടവരെ തേടിപിടിച്ച് ബിജെപിയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണം നടത്തുകയാണെന്നായിരുന്നു കുമ്മനം രാജശേഖരൻ നേരത്തെ പറഞ്ഞത്. ആർക്കുവേണ്ടിയാണ് ഇങ്ങനെ അന്വേഷണം നടത്തുന്നതെന്നും കുമ്മനം ചോദിച്ചു.



   കേസ് അന്വേഷിച്ച് അന്വേഷിച്ച് സംസ്ഥാന പ്രസിഡൻറിൻറെ മകനിലേക്കും അന്വേഷണം എത്തിയിരിക്കുകയാണെന്നും കുമ്മനം പറഞ്ഞിരുന്നു. മാത്രമല്ല ലോക്ക് ഡൗൺ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നൽകിയതിനെത്തുടർന്ന് ബിജെപി കോർ കമ്മിറ്റി യോഗസ്ഥലം മാറ്റി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡ പ്രകാരം യോഗങ്ങൾ ഹോട്ടലിൽ നടത്താനാവില്ലെന്ന് ചൂണ്ടികാട്ടി നോട്ടീസ് നൽകിയതോടെ യോഗം ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.

Find out more: