മുട്ടിൽ മരംമുറി: പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി! വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർക്ക് പുറമെ വിജിലൻസ്, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്ന ഉന്നതതല സംഘമാണ് അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ പലയിടത്തും അനധികൃതമായി മരം മുറിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ സാഹചര്യത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ ആരോപണം തുടരുന്നതിനിടെയാണ് സർക്കാർ തീരുമാനം. വിവാദമായ വയനാട് മുട്ടിൽ മരംമുറിക്കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.



മരം മുറിക്കാനായി അനുമതി തേടിയ ഇടുക്കിയിലെ കർഷകരെ സഹായിക്കാനായിരുന്നു സർക്കാർ ഉത്തരവിറക്കിയതെന്നും എന്നാൽ ഈ ഉത്തരവ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപ്പുതിന്നവർ ആരായാലും വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ കേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഓ പി ധനേഷ്കുമാറിനെ മാറ്റി പകരം പുനലൂർ ഡിഎഫ്ഓ ബൈജു കൃഷ്ണന് ചുമതല നൽകി. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ മാറ്റിയത് ഭരണപരമായ കാരണം കൊണ്ടാണെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സംഭവത്തിൽ വനംവകുപ്പും വിജിലൻസും നടത്തുന്ന അന്വേഷണത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശിച്ചിരുന്നത്. 



  പാലക്കാട്, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഡിഎഫ്ഓമാർക്കായിരുന്നു അന്വേഷണ ചുമതല.നിലവിൽ വനംവകുപ്പിൻ്റെയും റവന്യൂ വകുപ്പിൻ്റെയും നേതൃത്വത്തിലാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. മരംമുറിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കോഴ കൊടുത്തതായി കേസിലെ ചില പ്രതികൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം ഇതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അപേക്ഷയെത്തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മരംകൊള്ള സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ശേഖരിക്കുന്നുണ്ട്. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ നടന്ന മരംമുറിയുമായി ബന്ധപ്പെട്ട കേസ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ ഉന്നതതല സംഘം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് പ്രതികരണം.



  സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്തെന്ന് മുഖ്യമന്ത്രി.അതേസമയം എൽഡിഎഫ് സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ഗാനങ്ങൾ സമയബന്ധിതമായി പൂർത്തിയാകാകാനായി നൂറു ദിവസ പരിപടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂലം തകർന്ന സമ്പദ്‍‍വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയുള്ള 100 ദിവസത്തിനകം 2464.92 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കുെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Find out more: