രമ്യാ ഹരിദാസിന്റേത് നാടകമാണെന്ന് ആർക്കും മനസിലാകും' എന്ന് ഇർഷാദ്!  ജഗതി റോഡിൽ പാ വിരിച്ചു കിടക്കുന്ന ചിത്രത്തിനു താഴെ രമ്യാ ഹരിദാസ് ഇരിക്കുന്ന ചിത്രം കമന്റ് ചെയ്തത് വിവാദമായതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു നടൻ. ജഗതി റോഡിൽ പാ വിരിച്ചു കിടക്കുന്ന ചിത്രത്തിനു താഴെ രമ്യാ ഹരിദാസ് ഇരിക്കുന്ന ചിത്രം കമന്റ് ചെയ്തത് വിവാദമായതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു നടൻ.സംഭവം നാടകമാണെന്ന തന്റെ വ്യക്തിപരമായ നിരീക്ഷണത്തിൽ നിന്നാണ് അങ്ങനെ പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലൊരു നാടകം ആദ്യത്തേതല്ലെന്നും നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ടെന്നും ഇർഷാദ് പറഞ്ഞു. സ്ത്രീയെന്നോ ദളിതനെന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും മാനദണ്ഡത്തിന്റെയോ അടിസ്ഥാനത്തിലല്ല താൻ നിലപാട് പറയുന്നത്.



ഒരു ജനപ്രതിനിധിയുടെ നാടകം കണ്ടപ്പോൾ അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കേണ്ട കാര്യമില്ലല്ലോ? താൻ ചെയ്തത് ഒരു ജനപ്രതിനിധിയോടുള്ള പ്രതികരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇർഷാദ് സിപിഎമ്മിന്റെ തണലിൽ ഇരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടൻ പ്രതികരിച്ചത്.അകലം പാലിക്കൂ എന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ പറയുമ്പോൾ കയർത്തുകൊണ്ട് അവർ അടുത്തേക്ക് ചെല്ലുകയാണ് ചെയ്യുന്നത്. അവർ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. അത് നാടകമാണെന്ന കൃത്യമായ ബോധ്യമുണ്ട്. ഏത് മലയാളിക്കും മനസിലാകും, ഇർഷാദ് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.



സംഭവത്തിൽ രമ്യാ ഹരിദാസ് എംപി പ്രതികരിച്ചിട്ടില്ല.അതേസമയം സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്നാരോപിച്ച് രമ്യാ ഹരിദാസ് എംപി ഗവർണർക്ക് പരാതി നൽകി. രാജ്ഭവനിൽ എത്തിയ ശേഷമാണ് അവർ പരാതി നൽകിയത്. നേരത്തെയും തനിക്കെതിരെ സമാനമായ രീതിയിൽ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ശക്തമായ നടപടി വേണമെന്നുമാണ് പരാതിയിൽ പറയുന്നത്. ആലത്തൂർ പോലീസ് സ്റ്റേഷനു സമീപം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എംഎ നാസർ, ഗ്രാമപഞ്ചായത്ത് അംഗം നജീബ് എന്നിവർക്കെതിരെയാണ് രമ്യ പരാതി നൽകിയത്. സംഭവത്തിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 


നാസറും നജീബും നൽകിയ പരാതിയിൽ രമ്യയ്ക്കൊപ്പം ഉണ്ടായിരുന്ന കെപിസിസി അംഗം പാളയം പ്രദീപിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് രമ്യ പറയുന്നത്. എന്നാൽ സിപിഎമ്മും ശുചീകരണ തൊഴിലാളികളും ഇക്കാര്യം നിഷേധിച്ചു. ഒപ്പം സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ പ്രതികരിച്ചിരുന്നു. "രമ്യാ ഹരിദാസ് എംപിയെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
 
 

Find out more: