കുഴൽപ്പണ കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി! കുഴൽപണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതിനാലും കേസ് അട്ടിമറിക്കാൻ സാധ്യത നിലനിൽക്കുന്നതിനാലും ജാമ്യം നൽകരുതെന്നായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടർ കെ ഡി ബാബുവിന്റെ വാദം.കൊടകര കുഴൽപണ കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി തൃശൂർ ജില്ലാ സെഷൻസ് കോടതി. മൂന്നര കോടിയോളം രൂപ കവർച്ച ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കുഴൽപണം ബിജെപിയുടേതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. 



   കവർച്ച ചെയ്യപ്പെട്ട ഹവാല പണം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.അഞ്ചാം പ്രതി അരീഷ്, ആറാം പ്രതി മാർട്ടിൻ, ഏഴാം പ്രതി ലബീബ്, എട്ടാം പ്രതി അഭിജിത്ത്, ഒൻപതാം പ്രതി വട്ടൂർ ബാബു, പത്താം പ്രതി അബ്ദിൽ ഷാഹിബ്, 11-ാം പ്രതി ഷുക്കൂർ, 13-ാം പ്രതി അബ്ദുൽ സലാം, 18-ാം പ്രതി മുഹമ്മദ് ഷാഫി, 19-ാം പ്രതി എഡ്വിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.




  കമ്മീഷൻ അടിസ്ഥാനത്തിലാണ് ധർമ്മരാജനും സുനിൽ നായ്ക്കും പണം കടത്തിയിരുന്നതെന്ന് ഡിവൈഎസ്പി വികെ രാജു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പണം ധർമ്മരാജനും സുനിൽ നായ്ക്കിനും വിട്ടുനൽകാൻ കഴിയില്ലെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടിയിൽ മൂന്നേകാൽ കോടി ഡൽഹിയിൽ ബിസിനസ് ആവശ്യത്തിന് കൊണ്ടുപോകുകയായിരുന്നുവെന്നാണ് ധർമ്മരാജന്റെ വാദം.25 ലക്ഷം രൂപ തന്റേതാണെന്നാണ് സുനിൽ നായ്ക്കിന്റെ വാദം. 




  ഡ്രൈവർ ഷംജീർ കാർ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്. അതേസമയം, പോലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി ഹർജികൾ ഈ മാസം 23 ലേക്ക് മാറ്റി. കുഴൽപണം ബിജെപിയുടേതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  അഞ്ചാം പ്രതി അരീഷ്, ആറാം പ്രതി മാർട്ടിൻ, ഏഴാം പ്രതി ലബീബ്, എട്ടാം പ്രതി അഭിജിത്ത്, ഒൻപതാം പ്രതി വട്ടൂർ ബാബു, പത്താം പ്രതി അബ്ദിൽ ഷാഹിബ്, 11-ാം പ്രതി ഷുക്കൂർ, 13-ാം പ്രതി അബ്ദുൽ സലാം, 18-ാം പ്രതി മുഹമ്മദ് ഷാഫി, 19-ാം പ്രതി എഡ്വിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

Find out more: