ഏറെ ദുരൂഹതകളുമായി ഹൊറർ ക്രൈം ത്രില്ലർ 'കോൾഡ് കേസ്' ട്രെയിലർ! ദുരൂഹമായ ഒരു നരഹത്യ അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത് ആയാണ് ചിത്രത്തിൽ പൃഥ്വി എത്തുന്നത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ക്രൈം ത്രില്ലർ ചിത്രം 'കോൾഡ് കേസി'ൻറെ ട്രെയിലർ പുറത്തിറങ്ങി. ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ ആൻറോ ജോസഫ് ഫിലിംസ്, പ്ലാൻ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മാണം. ചിത്രത്തിൻറെ തിരക്കഥാരചന നിർവഹിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥ് ആണ്.



    സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും അന്വേഷണാത്മക മാധ്യമപ്രവർത്തകയായ മേധാ പത്മജയും (അദിതി ബാലൻ) ചെന്നെത്തുന്ന നിഗൂഢമായ കാര്യങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അതീന്ദ്രിയശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗവേഷണം നടത്തുന്ന ഒരു മാധ്യമപ്രവർത്തകയിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്നൊരു സീറ്റ് എഡ്ജ് ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. നരഹത്യയുമായി ബന്ധപ്പെട്ട ദുരൂഹതകളും അതീന്ദ്രീയ ഘടകങ്ങളും നിറഞ്ഞതാണ് ചിത്രം. മാനസികനില തെറ്റിയ ഒരു കഥാപാത്രമായി ബോളിവുഡ് താരം സുചിത്ര പിള്ളയും ചിത്രത്തിലുണ്ട്.



     ജൂൺ 30 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സിനിമയുടെ ഗ്ലോബൽ പ്രിമിയർ ആരംഭിക്കും. പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്പെൻസ് ക്രൈം ത്രില്ലർ കോൾഡ് കേസിൻറെ ടീസർ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലൂടെ ജൂൺ 30നാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തെ തിയറ്റർ റിലീസായി ആലോചിച്ചിരുന്ന സിനിമ കോവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമാശാലകൾ അടഞ്ഞു കിടന്നതോടെ ഒടിടി റിലീസായി പ്രഖ്യാപിക്കുകയായിരുന്നു.  സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. പരസ്യചിത്ര നിർമാണ മേഖലയിൽ സജീവമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസിൽ അതിഥി ബാലനാണ് നായിക. ലക്ഷ്മിപ്രിയ, സുചിത്ര പിള്ള, ആത്മീയ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങൾ.  



    ശ്രീനാഥിൻറെ തിരക്കഥയ്ക്ക് ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർ‍ന്നാണ് ഛായാഗ്രഹണം. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. നിർമ്മാണം ആൻറോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവർ ചേർന്നാണ്. 'ഇരുൾ' എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം മൂവരും നിർമിക്കുന്ന ചിത്രമാണ് 'കോൾഡ് കേസ്'. നിർമാതാവ് ആന്റോ ജോസഫ് ദിവസങ്ങൾക്ക് മുമ്പ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചിരുന്നു. തിയറ്ററുകളിലെത്താതെ നേരിട്ട് ഒടിടി റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ ആദ്യ ചിത്രം കൂടിയാണ് കോൾഡ് കേസ്.

Find out more: